'ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒരു വിഷന്‍ ഉണ്ട്'; ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയിലാണ് താന്‍: അനിൽ ആന്റണി

ആര് എന്തൊക്കെ പറഞ്ഞാലും തനിക്ക് ഒരു വിഷന്‍ ഉണ്ടെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയിലാണ് താന്‍ ഉള്ളത്. വ്യക്തിപരമായി കുടുംബവുമായി പ്രശ്‌നമില്ലെന്നും അനിൽ ആന്റണി പറഞ്ഞു.

ബിജെപിയിലേക്ക് പോകാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ നിന്നും നേരിട്ട വിമര്‍ശനത്തിൽ പ്രതികരിക്കുകയായിരുന്നു അനിൽ ആന്റണി. വിമര്‍ശനത്തിന്റെ പത്തിരട്ടി പിന്തുണ ലഭിക്കുന്നുണ്ടെന്ന് അനിൽ ആന്റണി പറഞ്ഞു. പത്തനംതിട്ടയിലായിരുന്നു കുടുംബത്തിന് വോട്ടെങ്കില്‍ അച്ഛന്‍ ആന്റണി ഉള്‍പ്പെടെ എല്ലാവരുടെയും വോട്ട് പ്രതീക്ഷിക്കുമായിരുന്നു. താനുള്‍പ്പെടെ എല്ലാവരുടെയും വോട്ട് തിരുവനന്തപുരത്താണ്. അമ്മ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്നയാളാണെന്നും അമ്മ രാഷ്ട്രീയം സംസാരിക്കില്ലെന്നും അനില്‍ ആന്റണി പറഞ്ഞു.

അതേസമയം ദല്ലാള്‍ നന്ദകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അനില്‍ ആന്റണി വ്യക്തമാക്കി. നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങള്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു. പത്തനംതിട്ട മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആന്റോ ആന്റണി എംപിക്കെതിരായ ജനവികാരം വോട്ടാകും. പ്രതികൂലമായ ഘടകങ്ങള്‍ മണ്ഡലത്തില്‍ ഇല്ലെന്നും അനില്‍ ആന്റണി പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്