'തെളിവില്ല, കുറ്റവിമുക്തയാക്കണം'; കൂടത്തായി ജോളിയുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിൽ നിന്ന് കുറ്റവിമുക്തയാക്കണമെന്നാണ് ഹർജി. കേസിൽ തെളിവില്ലെന്നും വിചാരണ നിർത്തിവെക്കണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എസ്‌വിഎൻ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക. ബന്ധുക്കളായ ആറ് പേരെ കൊലപ്പെടത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. ജോളിയുടെ ഭർത്തൃമാതാവ്, ഭർതൃ പിതാവ്, ഭർത്താവ് ഉൾപ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്. 2019ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്.

കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ജോലിയുടെ ഭർതൃ മാതാവും റിട്ട. അധ്യാപികയുമായ അന്നമ്മ തോമസിന്റെ മരണം ആയിരുന്നു കൊലപാതക പരമ്പരയിൽ ആദ്യത്തേത്. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭർത്താവ് ടോം തോമസും മകൻ റോയ് തോമസും സമാന സാഹചര്യത്തിൽ മരിച്ചു.

തുടർന്ന് അന്നമ്മയുടെ സഹോദരൻ എംഎം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ റിപ്പോർട്ട് വഴിത്തിരിവായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

Latest Stories

'ആരോഗ്യവകുപ്പിൻ്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങൾ തിരിച്ചറിയണം, ബിന്ദുവിന്റെ മരണം വേദനയുണ്ടുണ്ടാക്കുന്നത്'; കെ കെ ശൈലജ

ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണ അവകാശത്തിന് റെക്കോഡ് തുക; പ്രധാന അപ്‌ഡേറ്റ് ഇന്ന്

IND VS ENG: ​ഗിർർർർ......റാജ്...., മൂന്നാദിനം മാജിക് ബോളുമായി സിറാജ്, ഇം​ഗ്ലണ്ടിന് ഡബിൾ ഷോക്ക്, തകർച്ച

‘പാരസെറ്റാമോള്‍ കഴിച്ച് പനി മാറിയാല്‍ അത് സര്‍ക്കാര്‍ നേട്ടം, വീഴ്ചകളെല്ലാം സിസ്റ്റം എറര്‍’; വീണ ജോർജ് രാജിവെക്കും വരെ സമരം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

“ഇനിയും നമുക്ക് 23 വർഷം കാത്തിരിക്കേണ്ടി വരില്ല”: ഇംഗ്ലണ്ടിൽ ഗില്ലിന് ശേഷം ഇരട്ട സെഞ്ച്വറി നേടാൻ കഴിവുള്ള ബാറ്റർ ആരാണെന്ന് പറഞ്ഞ് ഗവാസ്കർ

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യ വനിത; നിര്‍മല സീതാരാമന് പ്രഥമ പരിഗണന; പരിഗണന പട്ടികയില്‍ ദക്ഷിണേന്ത്യന്‍ വനിതകള്‍ മാത്രം

'ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം എന്റേയും ദുഃഖം, സര്‍ക്കാര്‍ കുടുംബത്തിന് ഒപ്പമുണ്ടാകും'; ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി വീണ ജോർജ്

തമിഴ്‌നാട്ടില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്തി; വ്യവസായശാലകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും വയറ്റത്തടിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍; ഇവി. ചാര്‍ജിങ്ങ് ഇനി ഷോക്കടിക്കും!

IND VS ENG: രണ്ടാം ടെസ്റ്റിനിടെ ബിസിസിഐ നിയമം ലംഘിച്ച് ജഡേജ: പക്ഷേ നടപടി എടുത്തേക്കില്ല!, കാരണം ഇതാണ്

കരീന തന്നെ നായികയായി വേണമെന്ന് വാശിപിടിച്ച അക്ഷയ്, അവളില്ലാതെ പടം ചെയ്യില്ലെന്ന് തറപ്പിച്ചു പറഞ്ഞു, കാരണം ഇതായിരുന്നു, സംഭവിച്ചത് വെളിപ്പെടുത്തി നിർമ്മാതാവ്