'ഓൺലൈൻ മദ്യവിൽപനയുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല, എടുത്തു ചാടുന്ന തീരുമാനം സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല'; മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്ത് ഓൺലൈൻ വഴി മദ്യവിൽപ്പന നടത്താനുള്ള കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. എടുത്തു ചാടുന്ന തീരുമാനം സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് പറഞ്ഞ മന്ത്രി ഓൺലൈൻ മദ്യവിൽപനയുടെ കാര്യത്തിൽ പ്രൊപ്പോസൽ നേരത്തെയും എത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. എന്നാൽ തൽക്കാലം അത് പരിഗണിക്കേണ്ടതില്ല എന്നതായിരുന്നു തീരുമാനമെന്നും മന്ത്രി പറഞ്ഞു.

വരുമാന വർദ്ധനവിന് മറ്റുകാര്യങ്ങൾ ആലോചിക്കേണ്ടിവരും. കഴിഞ്ഞ നാലു വർഷത്തിനിടെ മദ്യത്തിന് വില കൂട്ടിയിട്ടില്ല. മറ്റു പല സംസ്ഥാനങ്ങളും വർദ്ധിപ്പിച്ചു. പല പ്രൊപ്പോസലുകളും വരാറുണ്ട്. ചർച്ച ചെയ്താണ് ഒരു നയം ആവിഷ്കരിക്കുന്നത്. ക്യാബിനറ്റ് അംഗീകരിച്ച മദ്യ നയത്തിനകത്ത് നിന്നാണ് സർക്കാർ തീരുമാനമെടുക്കുന്നതെന്നു മന്ത്രി പറഞ്ഞു. മറ്റ് സ്ഥാനങ്ങളിൽ ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ നേതൃത്വം കൊടുക്കുന്നവർ ഇവിടെയത് നടപ്പിലാക്കാൻ സമ്മതിക്കാറില്ലെന്നും എംബി രാജേഷ് കൂട്ടിച്ചേർത്തു.

ഓൺലൈൻ മദ്യ വിൽപ്പനയ്ക്കുള്ള വിശദമായ ശുപാർശ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി സർക്കാരിന് സമർപ്പിച്ചിരുന്നു. വരുമാന വദ്ധനവ് ലക്ഷ്യമിട്ടാണ് ബെവ്കോയുടെ പുതിയ നീക്കം. 2000 കോടി രൂപയുടെ വരമാന വർദ്ധനവാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്. ഓൺലൈൻ മദ്യവിൽപ്പനയ്ക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. മദ്യവിൽപനയ്ക്ക് സ്വിഗ്ഗിയടക്കമുള്ള ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകൾ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നും ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി.

Latest Stories

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും

'മുഖത്ത് വെടിയുണ്ട തുളച്ചുകയറിയിട്ടും പിന്മാറിയില്ല, കൊടുംഭീകരനെ വധിച്ചു... ശത്രുക്കൾക്ക് മുന്നിൽ പതറാത്ത ധീരത'; ആരാണ് രാഷ്ട്രപതി കീർത്തിചക്ര സമ്മാനിച്ച ലാൻസ് നായിക് മീനാച്ചി സുന്ദരം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു; 52 ദിവസം മത്സ്യ ബന്ധനം പാടില്ല, ജൂലൈ 31 വരെ നീളും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?, പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

'രക്ഷാപ്രവർത്തനം'; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകും

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

സൂര്യകുമാർ യാദവിനെ പുറത്താക്കിയതിന് പിന്നിൽ ഗൗതം ഗംഭീർ; റിപ്പോർട്ടുകൾ പുറത്ത്

നൈറ്റ് ക്ലബിലെ അടിപിടി; ബെൻ സ്റ്റോക്സ് ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു; റിപ്പോർട്ടുകൾ പുറത്ത്