നരസിംഹ റാവുവിനെ ജന്മശതാബ്ദി ദിവസം ഒരു കോൺഗ്രസുകാരനും ഓർമ്മിക്കുന്നില്ല: അഡ്വ. എ ജയശങ്കർ

ഇന്ത്യയുടെ ഒമ്പതാമത്തെ പ്രധാനമന്ത്രിയായി 1991 മുതൽ 1996 വരെ ഭരണം നിർവഹിച്ച പി.വി. നരസിംഹ റാവുവിന്റെ ജന്മശതാബ്ദിയാണ് ഇന്ന്. എന്നാൽ അദ്ദേഹത്തിന്റെ നൂറാം ജന്മ വാർഷിക ദിവസം ഒരു കോൺഗ്രസുകാരനും അദ്ദേഹത്തെ ഓർമ്മിക്കുന്നില്ല എന്ന് അഭിപ്രായപ്പെട്ട് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ.

“കോൺഗ്രസുകാരനായി ജീവിച്ചു കോൺഗ്രസുകാരനായി മരിച്ച, അഞ്ചു വർഷം അഖിലേന്ത്യാ കോൺഗ്രസ് അദ്ധ്യക്ഷനും പ്രധാനമന്ത്രിയുമായിരുന്ന പി.വി. നരസിംഹ റാവുവിനെ ജന്മശതാബ്ദി ദിവസം ഒരു കോൺഗ്രസുകാരനും ഓർമ്മിക്കുന്നില്ല. നെഹ്രു- ഗാന്ധി കുടുംബത്തിനു പുറത്ത് ജനിക്കുന്ന ഏതൊരു കോൺഗ്രസുകാരൻ്റെയും ഗതി ഇതുതന്നെ.” എന്ന് അഡ്വ. എ ജയശങ്കർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

പ്രധാനമന്ത്രിപദവിയിലേക്കുള്ള നരസിംഹ റാവുവിന്റെ ഉയർച്ച രാഷ്ട്രീയമായി പ്രാധാന്യമർഹിക്കുന്നതായിരുന്നു. ഹിന്ദി സംസാരിക്കാത്ത ഒരു പ്രദേശത്ത് നിന്നും ഈ സ്ഥാനത്തേക്ക് എത്തുന്ന രണ്ടാമത്തെ വ്യക്തിയും ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെയാളുമായിരുന്നു അദ്ദേഹം. സുപ്രധാനമായ നിരവധി ഭരണ പരിഷ്‌ക്കാരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി, ഇന്ത്യയിൽ വലിയ സാമ്പത്തിക പരിവർത്തനത്തിനും ദേശീയ സുരക്ഷയെ ബാധിക്കുന്ന നിരവധി ആഭ്യന്തര സംഭവങ്ങൾക്കും മേൽനോട്ടം വഹിച്ചു.

നരസിംഹ റാവുവിനെ “ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ്” എന്ന് വിളിക്കാറുണ്ട്. പിന്നീട് പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്‌പേയി, മൻ‌മോഹൻ സിംഗ് എന്നിവർ റാവുവിന്റെ സർക്കാർ ആരംഭിച്ച സാമ്പത്തിക പരിഷ്കരണ നയങ്ങൾ തുടർന്നു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്