ബാബുവിന് എതിരെ കേസ് എടുക്കില്ല; നിയമാനുസൃതമല്ലാത്ത ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന ബാബുവിന് എതിരെ കേസ് എടുക്കില്ലെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. കേസെടുക്കുന്നത് സംബന്ധിച്ച് നടപടി നിര്‍ത്തിവെക്കാന്‍ വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി അറിയിച്ചു. നിയമാനുസൃതമല്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്നും മന്ത്രി പറഞ്ഞു.

കേസെടുക്കരുത് എന്ന് ബാബുവിന്റെ അമ്മ അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി മുഖ്യ വനപാലകനുമായി സംസാരിച്ചുവെന്നും ശശീന്ദ്രന്‍ പറഞ്ഞു. വനമേഖലയില്‍ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയെന്ന കുറ്റം ചുമത്തി ബാബുവിനും കൂട്ടുകാര്‍ക്കും എതിരെ കേസ് എടുക്കുമെന്നാണ് വനം വകുപ്പ് നേരത്തെ അറിയിച്ചത്.

മലയില്‍ കുടുങ്ങിയ യുവാവിനെ സൈന്യം കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാബു ആരോഗ്യം വീണ്ടെടുക്കുന്നു. ബാബുവിനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. നിലവില്‍ ശരീര വേദനയും ക്ഷീണമാണുള്ളത്.

മറ്റ് പ്രശ്‌നങ്ങളില്ലെങ്കില്‍ ഉടന്‍ ആശുപത്രിവിടുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ലോകം മുഴുവന്‍ ബാബുവിനായി നല്‍കിയ പ്രാര്‍ത്ഥനയും ഉണര്‍ന്ന് പ്രവര്‍ത്തിച്ച അധികൃതരോടും നന്ദിയുണ്ടെന്ന് ബാബുവിന്റെ മാതാവ് പ്രതികരിച്ചു. രണ്ട് കൂട്ടുകാര്‍ക്കൊപ്പം മല കയറിയ ബാബു കുടെയുള്ളവര്‍ മടങ്ങിയപ്പോളും മുകളിലേക്ക് കയറുകയായിരുന്നു. ഇതിനിടെ കല്ലില്‍ കാല്‍തട്ടിയാണ് അപകടം ഉണ്ടായത്. കൂടുതല്‍ അപകടം ഉണ്ടാവാതിരിക്കാന്‍ പാറയില്‍ പിടിച്ചിരിക്കുകയായിരുന്നു എന്നുമാണ് ബാബും അപകടത്തെ കുറച്ച് വിശദീകരിച്ചതെന്നും മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു