ഏത്തമിടീപ്പിച്ച സംഭവം; കണ്ണൂർ എസ്.പി യതീഷ്​ ചന്ദ്രക്കെതിരെ നടപടിയില്ല

ലോ​ക്​​​ഡൗ​ൺ നിലനിൽക്കെ ക​ണ്ണൂ​ർ അ​ഴീ​ക്ക​ലി​ൽ റോ​ഡി​ലി​റ​ങ്ങി​യ​വ​രെ ഏ​ത്ത​മി​ടീ​പ്പി​ച്ച ക​ണ്ണൂ​ർ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി.​എ​ച്ച്. യ​തീ​ഷ് ച​ന്ദ്ര​ക്കെ​തി​രെ ന​ട​പ​ടി​ക്ക്​ ശി​പാ​ർ​ശ ചെ​യ്യാ​തെ ഡി.​ജി.​പി​യു​ടെ റി​പ്പോ​ർ​ട്ട്. കൂ​ട്ടം​കൂ​ടി നി​ന്ന​വ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​നാ​ലാ​ണ് മു​ന്ന​റി​യി​പ്പെ​ന്ന നി​ല​യി​ൽ വ്യാ​യാ​മം ചെ​യ്യി​പ്പി​ച്ച​തെ​ന്ന യ​തീ​ഷ് ച​ന്ദ്ര​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ്​ മേ​ത്ത​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്.​

റിപ്പോർട്ടിൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നിർദ്ദേശം കാ​ക്കു​ക​യാ​ണ്. റി​പ്പോ​ർ​ട്ടി​ൽ എ​ന്ത്​ ന​ട​പ​ടി​യാ​യെ​ന്ന ചോ​ദ്യ​ത്തി​ന് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നാ​യി​രു​ന്നു ഡി.​ജി.​പി​യു​ടെ മ​റു​പ​ടി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഉ​ട​നെ ന​ട​പ​ടി വേ​ണ്ടെ​ന്ന നി​ല​പാ​ടാ​കും സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ക​. അ​ഴീ​ക്ക​ലി​ലെ ഒരു ക​ട​യ്ക്ക്​ മു​ന്നി​ൽ കൂട്ടം​ കൂ​ടി​നി​ന്ന മൂ​ന്നു​പേരെ​യാ​ണ് എ​സ്.​പി ഏ​ത്ത​മി​ടീ​പ്പി​ച്ച​ത്.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി