അലന്‍, താഹ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ സ്പെഷ്യല്‍ കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളി

അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻ.ഐ.എ  സ്പെഷല്‍ കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളി. ജാമ്യം അനുവദിച്ചതിനെതിരെയുള്ള അപ്പീല്‍ ഹൈക്കോടതിയില്‍ ഉണ്ടെന്നും അത് പരിഗണിക്കുന്നത് വരെ ഇന്ന് ഉച്ച വരെയെങ്കിലും ഇരുവരെയും പുറത്തിറക്കരുതെന്നുമാണ് എന്‍.ഐ.എ സ്പെഷല്‍ കോടതിയില്‍ നല്‍കിയ ഹർജിയില്‍  ആവശ്യപ്പെട്ടത്. അപേക്ഷ എന്‍.ഐ.എ സ്പെഷ്യല്‍ കോടതി തള്ളി.

ഹൈക്കോടതി ഇന്ന് പിരിഞ്ഞാൽ നാളെയും മറ്റന്നാളും അവധിദിനങ്ങളാണ്. അതിനാലാണ് അലനും താഹയ്ക്കും ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ കോടതിയിൽ എൻഐഎ എത്തുന്നത്. ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും, ഇത് സീൽ വെച്ച കവറിൽ ഹാജരാക്കാൻ തയ്യാറാണെന്നുമാണ് എൻഐഎ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അൽപസമയത്തിനകം ഹർജി ഹൈക്കോടതി പരിഗണിക്കാനാണ് സാദ്ധ്യത.

നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കോഴിക്കോട് പന്തിരങ്കാവിൽ നിന്നും രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത് 2019 നവംബർ ഒന്നിനാണ്. പിന്നീട് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുകയും കേസന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുകയും ചെയ്തു. 10 മാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് പ്രതികൾക്ക് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്കെതിരെ ചുമത്തിയ യു.എ.പി.എ വകുപ്പുകൾ നിലനിൽക്കുമോയെന്ന് സംശയം പ്രകടിപ്പിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കൂടാതെ പരോക്ഷമായി എന്‍.ഐ.എയെ വിമർശിക്കുകയും ചെയ്തിരുന്നു.

എന്നാൽ ജാമ്യം നൽകി ഉത്തരവ് പുറപ്പെടുവിച്ച ഉടൻ തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഉദ്ദേശിക്കുന്നതായി എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു. ഇതിന് സാവകാശം അനുവദിക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. തുടർന്നാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കാൻ ഉടൻ തന്നെ എന്‍.ഐ.എ ഹൈക്കോടതിയെ സമീപിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ