വഖഫ് ഭേദഗതി പ്രകാരം കേരളത്തില്‍ വഖഫ് ബോര്‍ഡ് രൂപീകരിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതം: വി അബ്ദുറഹിമാന്‍

വഖഫ് ഭേദഗതി നിയമപ്രകാരം കേരളത്തില്‍ വഖഫ് ബോര്‍ഡ് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു എന്ന തരത്തിലുളള പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. വഖഫ് ഭേദഗതി നിയമപ്രകാരം സര്‍ക്കാരാണ് ബോര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടത്. എന്നാല്‍ തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി അറിയിച്ചു. കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുവരെ നിലവിലെ ബോര്‍ഡിന് തുടരാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വഖഫ് ഭേദഗതി പ്രകാരം ബോര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടത് സര്‍ക്കാരാണ് എന്നാല്‍ തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. സെക്രട്ടേറിയറ്റിലെ അഡീഷണല്‍ സെക്രട്ടറിയെ വരണാധികാരിയായി നിയമിച്ചിട്ടുമുണ്ട്. വഖഫ് ഭേദഗതി നിയമപ്രകാരമാണ് ബോര്‍ഡ് രൂപീകരിക്കുന്നതെങ്കില്‍ വരണാധികാരിയെ നിയമിക്കുകയോ വോട്ടര്‍ പട്ടിക തയ്യാറാക്കുകയോ വേണ്ട. വഖഫ് ഭേദഗതി നിയമത്തെ ശക്തമായി എതിര്‍ത്ത സംസ്ഥാനമാണ് കേരളം. മറിച്ചുളള പ്രചാരണം ദുരുദ്ദേശപരമാണെന്നും മന്ത്രി വി അബ്ദുറഹിമാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വഖഫ് വിഷയത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തകര്‍ക്കാനുളള ബിജെപി സര്‍ക്കാരിന്റെ നീക്കം തടയുന്നതില്‍ സുപ്രീംകോടതി ഫലപ്രദമായ നിലപാട് സ്വീകരിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി പലതവണ നടത്തിയ വെല്ലുവിളികള്‍ക്ക് അതിശക്തമായ തിരിച്ചടിയാണ് സുപ്രീംകോടതി ഇടപെടലിലൂടെ ഉണ്ടായതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ