നെന്മാറ ഇരട്ടക്കൊലപാതക കേസ്: സാക്ഷി വിസ്താരം പൂർത്തിയായി; പ്രതി ചെന്താമരയുടെ വിചാരണ ഈ മാസം 29-ന്

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷി വിസ്താരം പൂർത്തിയായി. നാല് മാസത്തിലേറെയായി തുടർന്നു വന്നിരുന്ന നീണ്ട വിചാരണ നടപടികളാണ് പാലക്കാട് ജില്ല നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ പൂർത്തിയായത്. ഇതിന് പിന്നാലെ പ്രതിയായ ചെന്താമരയുടെ വിചാരണ ഈ മാസം 29-ന് നടക്കുമെന്ന് കോടതി വ്യക്തമാക്കി.

2025 ജനുവരി 27-നാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ 2019 ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.

ഇരട്ടക്കൊലപാതകം നടത്തിയതിന് ശേഷം പോത്തുണ്ടി മലയിൽ ഒളിച്ചിരുന്ന പ്രതി രാത്രി വിശപ്പ് സഹിക്കാനാവാതെ ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് പൊലീസ് പിടിയിലായത്. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെയും പ്രതിയായ ചെന്താമര കൊലപ്പെടുത്തിയിരുന്നു.

സജിത കൊലക്കേസിൽ പ്രതിയ്ക്ക് കോടതി നേരത്തെ തന്നെ ഇരട്ട ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷാവിധിക്ക് പിന്നാലെയാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ നടപടികൾ കോടതിയിൽ ആരംഭിച്ചത്.

Latest Stories

ഹരിപ്പാട് ആർത്തവവേദനയെന്നു പറഞ്ഞ് ചികിത്സയ്‌ക്കെത്തിയ 19കാരി പ്രസവിച്ചു; കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ വലിച്ചെറിഞ്ഞു

'മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാം'; ഹൈക്കോടതിയുടെ നിർണായക വിധി, ശശിധരൻ കർത്ത ഉൾപ്പെടെയുള്ള പ്രമുഖർക്ക് സമൻസ് അയക്കും

അമ്മ നേതൃത്വം ഗ്രൂപ്പുകളായി മാറി, അൻസിബ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ; പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

മുനമ്പം ഭൂമി: ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് സാങ്കേതിക നടപടി പൂര്‍ത്തിയാക്കാനെന്ന് വഖഫ് ബോര്‍ഡ്; പുതിയ സര്‍ക്കാരിന് എട്ടിന്റെ പണികൊടുക്കാന്‍ ലക്ഷ്യമിട്ടാണ് പോയപോക്കില്‍ കഴിഞ്ഞ സര്‍ക്കാരും വഖഫ് ബോര്‍ഡും ഇത് ചെയ്തതെന്ന് മുഖ്യമന്ത്രി

ജോലി വാഗ്ദാനം ചെയ്‌ത്‌ ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ലിംഗനീതി, വ്യക്തിസ്വാതന്ത്ര്യം, സാമൂഹ്യസുരക്ഷ, ആരോഗ്യപരിരക്ഷ, ഡിജിറ്റൽ ഉൾക്കൊള്ളൽ എന്നിവ കേന്ദ്രീകരിച്ച കേരളത്തിന്റെ പുതിയ വയോജന നയത്തിന്റെ ആവശ്യകത

വി ഡി സതീശന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; നിർമല സീതാരാമനെയും കാണും

പാളയത്ത് എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകരുടെ തെരുവ് യുദ്ധം; പൊലീസ് ലാത്തി വീശിയിട്ടും പിന്തിരിയാതെ പ്രവർത്തകർ

വെടിനിർത്തൽ കരാർ ലംഘിച്ച് അമേരിക്ക; ബന്ദര്‍ അബ്ബാസ് തുറമുഖത്ത് ആക്രമണം, സ്വയം പ്രതിരോധമെന്ന് വാദം