ആശുപത്രികളിലെ അനാസ്ഥ; ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല 

ആശുപത്രികളുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളിൽ വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണം എന്ന് രമേശ് ചെന്നിത്തല. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഉടൻ നഷ്ടപരിഹാരവും നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ മനഃസാക്ഷിയെ ഞെട്ടിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ മനസാക്ഷിയെ ഞെട്ടിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നതാണ്. ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം കോവിഡ് രോഗികള്‍ തുടര്‍ച്ചയായി മരണമടയുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഫോര്‍ട്ട് കൊച്ചി സ്വദേശി സി.കെ. ഹാരീസ് വെന്റിലേറ്ററില്‍ കിടക്കവെയാണ് ട്യൂബ് ഘടിപ്പിക്കാത്തതിനാൽ ശ്വാസം കിട്ടാതെ മരിച്ചത്.

ജമീലയെന്ന മറ്റൊരു രോഗിക്ക് മാസ്‌ക്ക് ധരിപ്പിച്ചെങ്കിലും വെന്റിലേറ്റര്‍ ഓണാക്കിയില്ല. അവരും മരിച്ചു. ബൈഫക്കി എന്ന മറ്റൊരു രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുന്നതില്‍ കാലതാമസമുണ്ടായി. ബൈഫക്കിയും മരിച്ചു. ആശുപത്രിയിലെ അധികൃതര്‍ക്ക് കൈക്കൂലി നല്‍കിയാലേ ചികിത്സ കിട്ടൂ എന്ന് മരിക്കാറായ അവസ്ഥയില്‍ ബൈഫക്കി സഹോദരന് അയച്ച ശബ്ദസന്ദേശവും പുറത്തു വന്നിട്ടുണ്ട്.

നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരു രോഗി പുഴുവരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഒരു രോഗി മരിച്ചു കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും വിവരം ബന്ധുക്കള്‍ അറിഞ്ഞില്ല. മരിച്ചയാളുടെ ബന്ധുക്കള്‍ ദിവസവും ഭക്ഷണവും വസ്ത്രങ്ങളുമായി എത്തുകയും ആശുപത്രി ജീവനക്കാര്‍ അവ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. പല മെഡിക്കല്‍ കോളേജുകളിലും രോഗികള്‍ ആത്മഹത്യ ചെയ്തു. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് പറഞ്ഞ് നിസാരമായി എഴുതി തള്ളാനാവില്ല.

ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ് ഇവിടെ പ്രകടമായി കാണുന്നത്. ആരോഗ്യ പരിപാലന രംഗത്ത് ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ഇതൊന്നം സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇതാണോ കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃക?

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നു എന്നു മാത്രമല്ല അവയെ മൂടി വയ്ക്കാനും ശ്രമം നടക്കുന്നു എന്നതാണ് ഖേദകരമായ കാര്യം. രോഗികള്‍ അശ്രദ്ധകാരണം മരിക്കുകയാണെന്ന് പറഞ്ഞ നഴ്‌സിംഗ് ഓഫീസറെ കയ്യോടെ സസ്‌പെന്റ് ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. നഴ്‌സിംഗ് ഓഫീസര്‍ക്ക് പിന്നാലെ അവിടത്തെ വീഴ്ചകള്‍ തുറന്നു പറയാന്‍ ധൈര്യം കാട്ടിയ ജൂനിയര്‍ ഡോക്ടര്‍ നജ്മയെ വേട്ടയാടുകയാണ് സി.പി.എമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ .ഹസ്രത്തില് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു എന്നു റിപ്പോർട്ട് ചെയ്ത ഡോക്ടറെ സസ്പെന്ഡ് ചെയ്ത യുപിയുടെ മാതൃകയാണ് കേരളം പിന്തുടരുന്നത്.

ആശുപത്രികളുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളിൽ വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഉടൻ നഷ്ടപരിഹാരവും നല്‍കണം.

Latest Stories

ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്ത് ഇറാന്റെ ആക്രമണം; ഒരു കപ്പല്‍ ദുബായില്‍നിന്ന് ഗുജറാത്തിലേക്കുള്ളത്

തൃശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെസോ; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടട്രേറ്റ് പരിശോധന പൂര്‍ത്തിയായി, റിപ്പോര്‍ട്ട് നിര്‍ണായകം

പാറമേക്കാവിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി പാലക്കാട് കളക്ടര്‍; വെടിമരുന്ന് നിര്‍മ്മാണശാലയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിനു നേരെ ഇറാന്റെ ആക്രമണം; മുന്നറിയിപ്പ് ഇല്ലാതെ വെടിവെപ്പ്

തൃശൂര്‍ പൂര നടത്തിപ്പിനെ കുറിച്ച് തീരുമാനിക്കാന്‍ നാളെ യോഗം; രക്ഷാദൗത്യത്തിന്റെ ഭാഗമായി നാശനഷ്ടം ഉണ്ടായവര്‍ക്കും സ്‌ഫോടനത്തില്‍ നാശനഷ്ടം ഉണ്ടായവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി വാസവന്‍

തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

DNA സംഘം തൃശൂരില്‍, ലഭിച്ചത് 7 പൂര്‍ണ മൃതദേഹങ്ങളെന്ന് കളക്ടര്‍; ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കെഡാവര്‍ നായകള്‍ പരിശോധന തുടരുന്നു

അപകട പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ ആലോചന; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കട്ടെയെന്ന് ദേവസ്വം

'ക്ലാസ്സൻ ചേട്ടാ, ഈ ഓറഞ്ച് ക്യാപ്പ് ഞാൻ ഇങ് എടുക്കുവാ'; ഹെൻറിച്ച് ക്ലാസ്സനെ പിന്തള്ളി റൺ വേട്ടക്കാരിൽ ഒന്നാമനായി അഭിഷേക്

സിക്സ് അഭിഷേകം; അഭിഷേക് ശർമ്മയുടെ സെഞ്ച്വറി കരുത്തിൽ സൺ റൈസേഴ്സിന് മിന്നും ജയം