നയനയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവ്; ടൈപ്പ് ചെയ്തതിലെ തെറ്റെന്ന് ഡോക്ടര്‍

യുസംവിധായിക നയന സൂര്യന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവ്. നയനയുടെ കഴുത്തില്‍ കാണപ്പെട്ട ഉരഞ്ഞ പാടിന്റെ നീളം രേഖപ്പെടുത്തിയതിലാണ് പിഴവുണ്ടായിരിക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. 31. 5 സെന്റിമീറ്റര്‍ നീളത്തില്‍ ഉരഞ്ഞ പാടുണ്ടെന്നായിരുന്നുവെന്നാണ് ഡോ. ശശികല തയ്യാറാക്കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

എന്നാലിത് റിപ്പോര്‍ട്ട് ടൈപ്പ് ചെയ്തതിലുണ്ടായ പിഴവെന്നാണ് ഡോക്ടര്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. നയനയുടെ മരണം കഴുത്ത് ഞെരിച്ചുളള കൊലപാതകമാണെന്ന് സംശയമുയര്‍ത്തിയത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ വരിയായിരുന്നു.

31.5 സെന്റിമീറ്റര്‍ പാടും, 0.2ഃ.2 സെന്‍റിമീറ്ററുള്ള മറ്റൊരു പാടും നയനയുടെ കഴുത്തിലുണ്ടായിരുന്നു. പുതപ്പോ, കയറോ കൊണ്ട് നയനയുടെ കഴുത്ത് ഞെരിച്ച് കൊന്നതാകാം എന്നായിരുന്നു സംശയം. കഴുത്തിനേറ്റ പരിക്കാണ് മരണകാരണം എന്നായിരുന്നു ഡോ.ശശികലയുടെ നിഗമനവും.

സ്വയം കഴുത്തു ഞെരിച്ചതാകാമെന്ന നിഗമനത്തിലാണ് ലോക്കല്‍ പൊലിസ് അന്വേഷണം അവസാനിപ്പിച്ചത്. കഴുത്തില്‍ ഞെരിഞ്ഞമര്‍ന്നതിന്റെയോ മുറുക്കിയതിന്റേതോ ആയ സമാനമായ പാടുകള്‍ ഫോട്ടോയിലുണ്ടായിരുന്നില്ല.

ഇതേ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം വര്‍ക്ക് ബുക്ക് പരിശോധിച്ചു. ഈ കുറിപ്പില്‍ നയനയുടെ കഴുത്തിലുണ്ടായിരുന്നത് 1.5 സെന്റിമീറ്റര്‍ പാട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ.ശശികലയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ടൈപ്പ് ചെയ്തതിലെ പിഴവാണെന്ന് ഡോക്ടര്‍ ക്രൈം ബ്രാഞ്ചിനിനോട് സമ്മതിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ