'ഗള്‍ഫില്‍ തുഷാറിന്റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍; എന്റെ ബിസിനസും ജീവിതവും തകരാന്‍ കാരണം തുഷാര്‍ വെള്ളാപ്പള്ളി'; നാസില്‍ അബ്ദുല്ല

വണ്ടിച്ചെക്ക് കേസില്‍ ഒത്തുതീര്‍പ്പിനൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി. നാസില്‍ അബ്ദുള്ളയെ തുഷാര്‍ ഫോണില്‍ വിളിച്ചെന്നും ഇന്നു തന്നെ നേരില്‍ കണ്ട് സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് അറിയിച്ചതായും നാസില്‍ പറഞ്ഞു.

അതേ സമയം തുഷാര്‍ വെള്ളാപ്പള്ളി കാരണം ബിസിനസും ജീവിതവും തകര്‍ന്ന വ്യക്തിയാണ് താനെന്ന് നാസില്‍ അബ്ദുല്ല പറഞ്ഞു. ആറുമാസം ജയിലില്‍ കഴിയേണ്ടി വന്നു. ഒന്നര വര്‍ഷത്തോളം കേസ് നേരിട്ടു. വളര്‍ത്തിയെടുത്ത സ്ഥാപനം തന്നെ ഇല്ലാതായി. ഗള്‍ഫില്‍ തുഷാറിന്റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് താനെന്നും നാസില്‍ പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു നാസിലിന്റെ പ്രതികരണം.

ബിടെക് ബിരുദധാരിയായ നാസില്‍ അബ്ദുല്ല, ജോലി ഉപേക്ഷിച്ചാണ് ദുബായില്‍ ഹാര്‍മണി എന്ന ഇലക്ട്രിക്കല്‍ ജോലികള്‍ ഏറ്റെടുക്കുന്ന സ്ഥാപനം തുടങ്ങുന്നത്. തുഷാര്‍ വെള്ളാപ്പള്ളി നടത്തിയിരുന്ന ബോയിംഗ് കണ്‍സ്‌ട്രേഷന്‍സിന്റെ ഉപകരാര്‍ ഏറ്റെടുക്കുന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഉമ്മുല്‍ഖുവൈനിലെ ഒരു പ്രോജക്ട് പൂര്‍ത്തിയാക്കിയിട്ടും തുഷാറിന്റെ കമ്പനി പണം നല്‍കിയില്ല, നാസില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങി.

സ്ഥാപനം പോലും ഇല്ലാതായി. തുഷാറിന് ജാമ്യം കിട്ടാന്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഇടപെട്ടു. സാധാരണക്കാരനായ തന്നെ സഹായിക്കാന്‍ ആരുമുണ്ടായില്ല. തുഷാര്‍ പണം നല്‍കാതെ കബളിപ്പിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും തനിക്കറിയാം. തുഷാറിന്റെ സ്വാധീനത്തെ ഭയന്ന് ആരും രംഗത്തു വന്നില്ലെന്നും നാസില്‍ പറഞ്ഞു.

Latest Stories

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്