ആദ്യം വാറോല കൈപ്പറ്റട്ടെ, പ്രതികരണം പിന്നീട്; സസ്‌പെന്‍ഷനില്‍ പരിഹാസവുമായി എന്‍ പ്രശാന്ത് ഐഎഎസ്

സസ്‌പെന്‍ഷന് പിന്നാലെ സര്‍ക്കാര്‍ നടപടിയില്‍ പരിഹാസവുമായി എന്‍ പ്രശാന്ത് ഐഎഎസ്. വാറോല കൈപ്പറ്റിയ ശേഷം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്ന് പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എന്‍ പ്രശാന്തിനെ സസ്‌പെന്റ് ചെയ്ത് ഉത്തരവിറങ്ങിയത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ള അവകാശമാണെന്നും പ്രശാന്ത് പറഞ്ഞു.

എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കല്‍ നടക്കില്ല. ശരിയെന്ന് കരുതുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ല. ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്‌പെന്‍ഷനാണ്. സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോള്‍ പോലും സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടില്ല. സസ്‌പെന്‍ഷന്‍ ഉത്തരവ് കൈപ്പറ്റിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

ചീഫ് സെക്രട്ടറിയില്‍ നിന്ന് സസ്‌പെന്‍ഷന്‍ ഉത്തരവ് കൈപ്പറ്റുന്നതിനായി സെക്രട്ടേറിയേറ്റിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എന്‍ പ്രശാന്ത്. ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. മൗലികാവകാശങ്ങളുടെ ഭാഗമാണിത്. പെരുമാറ്റച്ചട്ടം മാത്രമാണ് തങ്ങള്‍ക്ക് ബാധകമായിട്ടുള്ളത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ നടത്തിയ ചിത്തരോഗി പരാമര്‍ശം ഭാഷാപരമായ പ്രയോഗം മാത്രമാണെന്നും പ്രശാന്ത് ആരോപിച്ചു. എ ജയതിലകിനും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് എന്‍ പ്രശാന്തിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണനെതിരെയും സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. എന്‍ പ്രശാന്തിനൊപ്പം കെ ഗോപാലകൃഷ്ണനെയും കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ