"പരനാറി" പ്രയോഗം ; പിണറായിയോട് പകയോ വ്യക്തിവൈരാഗ്യമോ ഇല്ല, പ്രവർത്തന രീതിയോടും ശൈലിയോടും പഴയേതിനേക്കാൾ വിയോജിപ്പ്

മുഖ്യമന്ത്രി പിണറായി വിജയനോട് തനിക്ക് പകയോ വ്യക്തിവൈരാഗ്യമോ ഇല്ലെന്ന് വിശദീകരിച്ച് എൻ കെ പ്രേമചന്ദ്രൻ എംപി. ഒരിക്കലും പറയാൻ പാടില്ലാത്ത പദപ്രയോഗം ഉപയോഗിച്ചാണ് 2014 തെരഞ്ഞെടുപ്പിൽ പിണറായി തന്നെ അധിക്ഷേപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അത് ആവർത്തിച്ചു. അത് മുഖ്യമന്ത്രിയുടെ ശൈലിയാണ്. അതിന് ജനങ്ങൾ തന്നെ മറിപടി നൽകിയെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

പിണറായിയുടെ പ്രവർത്തന രീതിയോടും ശൈലിയോടും പഴയേതിനേക്കാൽ അതിശക്തമായ വിയോജിപ്പാണ് ഇപ്പോഴുള്ളത്. രാഷ്ട്രീയമായ എതിർപ്പ് തുടരുമെന്നും പ്രേമചന്ദ്രൻ പ്രതികരിച്ചു. . 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്തെ പ്രചാരണത്തിനിടെയായിരുന്നു പിണറായി എൻ കെ പ്രേമചന്ദ്രനെ അധിക്ഷേപിച്ചത്. അന്ന് വൻ ഭൂരിപക്ഷത്തിലാണ് പ്രമചന്ദ്രൻ ലോക്സഭയിലേക്ക് ജയിച്ച് കയറിയത്.

2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം എ ബേബിയുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു പിണറായി വിജയൻ എൻ കെ പ്രേമചന്ദ്രനെ ‘പരനാറി’ എന്ന് വിളിച്ചത്. പിണറായിയുടെ പരാമ‌ർശം പാർട്ടിക്കുള്ളിലും പുറത്തും വലിയ വിമർശനങ്ങ‌ൾക്ക് വഴിവെച്ചിരുന്നു. എന്നാൽ വിമർശനങ്ങൾക്കിടയിലും പരാമർശത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു പിണറായി.

പിന്നീട് പരാമർശം തിരുത്താനോ പിൻവലിക്കാനോ തയ്യറാവാതെ രൂക്ഷമായി വിമർശിക്കുകയാണ് പിണറായി ചെയ്തത്. താൻ പറഞ്ഞതിൽ എന്താണ് തെറ്റ്? രാഷ്ട്രീയത്തിൽ നെറി വേണം. ആ നെറി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എൽഡിഎഫിനോട് ചെയ്തത് ഇനി യുഡിഎഫിനോട് ചെയ്യില്ലാ എന്ന് ആര് കണ്ടുവെന്നാണ് 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയൻ കൊല്ലത്ത് ചോദിച്ചത്.

Latest Stories

'സീരിയസ് ഇൻജുറി': താരങ്ങൾക്ക് പകരക്കാരെ അനുവദിക്കാൻ ബിസിസിഐ

'മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചു, പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല'; വി ഡി സതീശൻ

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ