ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി ഇപ്പോഴുമുണ്ട്, രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ച സര്‍ക്കാരാണ് ഇതെന്ന് എം വി ഗോവിന്ദന്‍

രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ച സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി ഉണ്ടെന്ന് പക്ഷേ സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നു. ”നവകേരള കാലത്തെ ഭരണനിര്‍വഹണം” എന്ന വിഷയത്തില്‍ തിരുവനന്തപുരം വിമന്‍സ് കോളജില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യവെയാണ് എം വി ഗോവിന്ദന്‍ ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി നിലനില്‍ക്കുന്നതായി പറഞ്ഞത്.

ഉദ്യോഗസ്ഥ അഴിമതി മാറ്റമില്ലാതെ തുടരുന്നു. താഴെത്തട്ടു മുതല്‍ മുകളില്‍ വരെ അഴിമതിയുണ്ട്. ഭരണ നിര്‍വഹണത്തിനു വേഗം കുറയാന്‍ കാരണം ഉദ്യോഗസ്ഥ അഴിമതിയാണെന്ന് കുറ്റപ്പെടുത്താനും സിപിഎം സംസ്ഥാന സെക്രട്ടറി മടിച്ചില്ല. ഇതു മൂലം ആഗ്രഹിക്കുന്ന പോലെ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മണിപ്പൂരിലെ വംശീയ കലാപത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി ഫ്യൂഡല്‍ ജീര്‍ണതയില്‍നിന്നാണു സ്ത്രീ വിരുദ്ധത ഉണ്ടാകുന്നതെന്നും പറഞ്ഞു. അതിന്റെ നേര്‍കാഴ്ചയാണ് മണിപ്പുരില്‍ നടക്കുന്നത്. വര്‍ഗീയ ചേരിതിരിവിലൂടെ ഭരണസംവിധാനത്തെ നിലനിര്‍ത്താന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കുന്നുവെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. കേരളത്തിനെതിരെ ദേശീയ തലത്തില്‍ തെറ്റായപ്രചാരണം നടക്കുന്നതായും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ