നിലമ്പൂരില്‍ ഇടത് വോട്ടുകള്‍ പിവി അന്‍വറിന് ലഭിച്ചു; നിലപാടില്‍ മലക്കം മറിഞ്ഞ് എംവി ഗോവിന്ദന്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇടത് മുന്നണിയുടെ വോട്ടുകള്‍ പിവി അന്‍വറിന് ലഭിച്ചിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അന്‍വറിന് ലഭിക്കുന്ന പിന്തുണ താത്കാലികം മാത്രമാണെന്നും അത് എല്ലാക്കാലവും നിലനില്‍ക്കില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

2016 മുതലുള്ള ഒമ്പത് വര്‍ഷങ്ങള്‍ നിലമ്പൂരില്‍ ഇടത് സര്‍ക്കാര്‍ വലിയ വികസന പ്രവര്‍ത്തനം നടത്തി. ഇത് സ്വന്തം നേട്ടമായി അവതരിപ്പിക്കാന്‍ അന്‍വറിന് കഴിഞ്ഞുവെന്നും അതാണ് വോട്ട് ചോര്‍ച്ചയ്ക്ക് കാരണമെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. എല്‍ഡിഎഫിനെ വഞ്ചിച്ച് പുറത്ത് പോയ അന്‍വര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി കളം മാറുകയായിരുന്നുവെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

സിപിഎം തങ്ങളുടെ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിശോധിച്ച് മുന്നോട്ട് പോകും. താന്‍ നടത്തിയ ആര്‍എസ്എസ് പരമാര്‍ശം തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനേയോ സ്ഥാനാര്‍ത്ഥിയേയൊ ബാധിച്ചില്ല. മുന്‍ തിരഞ്ഞെടുപ്പുകളിലെ നില പരിശോധിച്ചാല്‍ നിലമ്പൂരില്‍ ഇടതുപക്ഷത്തിനു രാഷ്ട്രീയമായ വോട്ട് നാല്‍പതിനായിരത്തിന് അടുത്താണെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

ഇത്തവണ അത് 66,660 ആക്കി വര്‍ധിപ്പിക്കാന്‍ സാധിച്ചത് രാഷ്ട്രീയ അടിത്തറ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. കഴിഞ്ഞ 9 വര്‍ഷം ഇടതുഭരണത്തില്‍ സ്വതന്ത്ര എംഎല്‍എ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നിലമ്പൂരില്‍ നടത്തിയത്. സര്‍ക്കാരിന്റെ ഈ വികസനപ്രവര്‍ത്തനങ്ങള്‍ ആകെ തന്റെ നേട്ടങ്ങളാണെന്നു പ്രചരിപ്പിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥി അന്‍വറിന് വോട്ട് നേടാന്‍ കഴിഞ്ഞുവെന്നാണ് അറിയുന്നതെന്നും പാര്‍ട്ടി സെക്രട്ടറി അഭിപ്രായപ്പെട്ടു.

Latest Stories

'നിരൂപണത്തോട് അസഹിഷ്ണുതയുളളവർ സ്വന്തം സിനിമയുണ്ടാക്കി സ്വയം കണ്ടാൽ മതിയെന്നുവെക്കണം'; തുറന്നുപറഞ്ഞ് അശ്വന്ത് കോക്ക്

'സിന്ധു നദിയിൽ ഇന്ത്യ ഒരു അണക്കെട്ട് നിർമിച്ച് കഴിഞ്ഞാൽ 10 മിസൈൽ കൊണ്ട് അത് തകർക്കും'; ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി

'രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി'; തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് 300 പ്രതിപക്ഷ എംപിമാരുടെ മാർച്ച് ഇന്ന്

ആ ഒരു കാര്യം എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്, അതുകൊണ്ട് ഞാൻ അടുത്ത വർഷം......: എം എസ് ധോണി

'സഞ്ജു സാംസൺ കാരണമാണ് ആ താരം ടീമിൽ നിന്ന് പടിയിറങ്ങിയത്': ആകാശ് ചോപ്ര

"പറയാൻ പ്രയാസമാണ്"; കോഹ്‌ലിയുടെയും രോഹിത്തിന്റെയും ഏകദിന ഭാവിയെക്കുറിച്ച് വലിയ പ്രസ്താവനയുമായി ഇന്ത്യൻ സൂപ്പർ താരം

ആ പരമ്പരയ്ക്ക് ശേഷം രോഹിത്തും കോഹ്‌ലിയും ഏകദിനത്തിൽ നിന്നും വിരമിക്കും, ഔദ്യോഗിക പ്രഖ്യാപനം വരുന്നു- റിപ്പോർട്ട്

Asia Cup 2025: 'കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ'; സൂപ്പർ താരത്തെ ഉൾപ്പെടുത്തുന്നതിൽ സെലക്ടർമാർ ആശക്കുഴപ്പത്തിൽ

“ജോലിയില്ലാത്തപ്പോൾ ഞാൻ സാധാരണയായി ക്രിക്കറ്റ് കാണാറില്ല, പക്ഷേ ആ ദിവസം എനിക്ക് കണ്ണെടുക്കാൻ കഴിഞ്ഞില്ല”; തുറന്ന പ്രശംസയുമായി വസീം അക്രം

വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കാൻ കർണാടക സർക്കാർ; അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ