മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസര്‍ കോടതിയില്‍ സമര്‍പ്പിച്ചു

മുട്ടില്‍ മരം മുറി കേസില്‍ പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസര്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. ബത്തേരി കോടതിയുടെ നിര്‍ദേശപ്രകാരം വീണ്ടും കണക്കെടുപ്പ് നടത്തിയതിന് പിന്നാലെയാണ് മഹസര്‍ സമര്‍പ്പിച്ചത്. പിടിച്ചെടുത്ത മരങ്ങള്‍ വിട്ടു നല്‍കാനായി കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് വീണ്ടും കണക്കെടുപ്പ് നടത്തിയത്. മരങ്ങളുടെ 800 കഷ്ണങ്ങളോളം ആണ് കുപ്പാടിയിലെ ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്നത്. മഹസര്‍ സമര്‍പ്പിച്ചതോടെ മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടികളും വൈകാതെ ആരംഭിക്കും. പിടിച്ചെടുത്ത മരങ്ങള്‍ തങ്ങളുടേതാണെന്ന അവകാശവാദം ഉയര്‍ത്തി കേസിലെ പ്രതികളായ റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവര്‍ കോടതിയെ സമീപിച്ചിരുന്നു.

പ്രതികള്‍ക്ക് തിരിച്ചടിയാകുന്ന വിധം പരാമര്‍ശങ്ങളുടെ അപ്പീല്‍ കോടതി തള്ളിയിരുന്നു. തടികള്‍ സര്‍ക്കാരിന്റേതല്ല എന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ലെന്നായിരുന്നു അന്ന് കോടതിയുടെ പരാമര്‍ശം. മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് 36 ഓളം കേസുകളുടെ കുറ്റപത്രങ്ങള്‍ ഇതിനോടകം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Latest Stories

വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ...; നിയമസഭയില്‍ 'മേനോന്‍' ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല, ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല; സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ച് മുന്നേറും: കെ.ടി. ജലീൽ

ജെന്‍സി പിള്ളേര്‍ ഏറ്റെടുത്ത പൊളിറ്റിക്കല്‍ മൂവ്മെന്റ്; ഇന്ത്യയിൽ തരംഗമായി കോക്രോച്ച് ജനതാ പാര്‍ട്ടി

“വന്ദേമാതരം” മുതൽ “ഭാരത് മാതാ കീ ജയ്” വരെ: ഹിന്ദുത്വ രാഷ്ട്രനിർമാണത്തിന്റെ സാംസ്കാരിക രാഷ്ട്രീയം

തമിഴ്‌നാട് മന്ത്രിസഭ വിപുലീകരിച്ച് വിജയ്; 21 ടിവികെ എംഎൽഎമാരും 2 കോൺഗ്രസ് എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തു

സ്വർണവില മുകളിലേക്ക് തന്നെ; 24 മണിക്കൂറിനിടെ പവന് 1160 രൂപ വർദ്ധിച്ചു

'പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ല, ഇനി പുനപരിശോധന ഇല്ല'; ഏകകണ്ഠമായ തീരുമാനമാണെന്ന് എം വി ഗോവിന്ദൻ

പശ്ചിമ ബംഗാളിൽ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും വന്ദേമാതരം നിർബന്ധമാക്കി ബിജെപി സർക്കാർ; അസംബ്ലികളിലും ആലപിക്കണം

'അരയ്ക്കു താഴെ നാഡി വ്യവസ്ഥ തകർച്ചയിലായി, ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്നു... പിതൃനിർവിശേഷമായ സ്നേഹ പ്രകടനമാണ് നടത്തിയത്'; ആലിംഗന വിവാദത്തിൽ ചെറിയാൻ ഫിലിപ്പ്

മലയിടംതുരുത്തില്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ പ്രതിഷേധം; അമ്പതോളം പേര്‍ക്കെതിരെ കേസ്