'ബിന്ദുമോനെ കൊന്നത് അവര്‍ രണ്ടുപേര്‍, മൃതദേഹം വീടിനുള്ളില്‍ കുഴിച്ചുമൂടാന്‍ ഭീഷണിപ്പെടുത്തി'; ചങ്ങനാശ്ശേരി കൊലപാതകത്തില്‍ പ്രതിയുടെ മൊഴി

ചങ്ങനാശ്ശേരിയില്‍ ബിജെപി പ്രാദേശിക നേതാവ് ആലപ്പുഴ സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തിയത് താനല്ലെന്ന് പിടിയിലായ മുത്തുകുമാറിന്റെ മൊഴി. ബിന്ദുമോനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത് മറ്റ് രണ്ട പേരാണെന്നും ഭീഷണിപ്പെടുത്തിയപ്പോള്‍ മൃതദേഹം കുഴിച്ചുമൂടാന്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും മുത്തുകുമാര്‍ പൊലീസിനോട് പറഞ്ഞു.

സെപ്റ്റംബര്‍ 26ന് ബിബിന്‍, ബിനോയ് എന്നിവര്‍ മദ്യപിക്കാനായി ബിന്ദുമോനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. രണ്ട് താറാവ് കറിയും ചപ്പാത്തിയും വാങ്ങി ഒപ്പം കഴിച്ചു. മദ്യപിക്കുന്നതിനിടെ ഫോണ്‍ വന്നതിനെത്തുടര്‍ന്ന് താന്‍ പുറത്തേക്കിറങ്ങിയപ്പോഴാണ് കൊല നടന്നത്. തിരികെ വന്നപ്പോള്‍ ഇരുവരുടേയും മര്‍ദ്ദനമേറ്റ് ബിന്ദുമോന്‍ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് മുത്തുകുമാര്‍ പറഞ്ഞു.

കൊലപാതകത്തിന് ശേഷം അയല്‍വീട്ടില്‍ നിന്നും തൂമ്പയും കമ്പിപ്പാരയും വാങ്ങി വരാന്‍ അവര്‍ ഭീഷണിപ്പെടുത്തി. പിന്നീട് അടുക്കളയ്ക്ക് പിന്നിലെ ഷെഡ്ഡില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തുവെന്നും മുത്തുകുമാര്‍ പറഞ്ഞു. ബിന്ദുമോന്റെ ബൈക്ക് വാകത്താനത്തെ തോട്ടില്‍ ഒളിപ്പിച്ചതും അവരാണെന്ന് മുത്തുകുമാര്‍ പൊലീസിനോട് പറഞ്ഞു.

വാരിയെല്ല് തകരും വിധം ഉണ്ടായ ക്രൂര മര്‍ദ്ദനം ആണ് ബിന്ദുമോന്റെ മരണകാരണമെന്ന് പോസ്മോര്‍ട്ടം റിപ്പോര്‍ട്ടിലും തെളിഞ്ഞിരുന്നുകുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടൂവെന്ന് സംശയിക്കുന്ന കോട്ടയം വാകത്താനം സ്വദേശികളായ ബിബിന്‍, ബിനോയ് എന്നിവരെ കോയമ്പത്തൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.

അതേസമയം സംഭവ ദിവസം മുത്തുകുമാര്‍ വീട്ടില്‍ നിന്ന് മക്കളെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത് ബിന്ദുകുമാറിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകമണെന്ന് സംശയിപ്പിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിബിനും ബിനോയിയും കഞ്ചാവ് കേസിലടക്കം പ്രതികളാണ്.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്