ക്ലിമ്മീസ് ബാവ വിളിച്ച മതനേതാക്കന്മാരുടെ യോഗത്തില്‍ മുസ്ലിം സംഘടനകള്‍ പങ്കെടുത്തില്ല

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ മാർ ക്ലീമിസ് വിളിച്ച മതനേതാക്കന്മാരുടെ യോഗത്തിൽ മുസ്ലിം സംഘടനകള്‍ പങ്കെടുക്കില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത എ.പി വിഭാഗം, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകൾ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു.

വിവാദ പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് മാപ്പ് പറയണമെന്ന നിലപാടിലാണ് മുസ്ലിം സംഘടനകള്‍. അല്ലെങ്കില്‍ വിദ്വേഷ പരാമര്‍ശം ബിഷപ്പ് പിന്‍വലിക്കണം. അല്ലാതെ മദ്ധ്യസ്ഥ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് മുസ്ലിം സംഘടനകള്‍.

തിരുവനന്തപുരത്ത് ക്ലിമ്മീസ് ബാവയുടെ അദ്ധ്യക്ഷതയിൽ വൈകിട്ട് മൂന്നരയ്ക്കാണ് യോഗം ആരംഭിച്ചത്. പ്രമുഖ മുസ്ലിം സംഘടനകള്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും യൂത്ത്‌ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെഎന്‍എം നേതാവ് ഹുസൈന്‍ മടവൂര്‍, അധ്യാപകന്‍ അഷ്‌റഫ് കടയ്ക്കല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗുരുരത്‌നം ജ്ഞാനതപസ്വി അടക്കമുള്ളവരും യോഗത്തിനെത്തിയിട്ടുണ്ട്. വിവിധ സഭാ അദ്ധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കും.

പാലാ ബിഷപ്പ് നടത്തിയ വിദ്വേഷ പ്രസംഗവും അതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഉള്ള സർക്കാർ നിലപാടും മുസ്ലിം സമൂഹത്തില്‍ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. പാലാ ബിഷപ്പ് ഹൗസ് സന്ദർശിച്ച് വിവാദം അടഞ്ഞ അദ്ധ്യായമാണെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞതും മുസ്ലിം സംഘടനകളെ നിരാശപ്പെടുത്തിയിട്ടുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം