സുരേഷ് ഗോപിയുടെ ഏക സിവില്‍ കോഡ് പരാമര്‍ശത്തില്‍ പ്രതികരിച്ച് മുസ്ലിം ലീഗ്

സുരേഷ് ഗോപിയുടെ ഏക സിവില്‍ കോഡ് പരാമര്‍ശത്തെ വിമര്‍ശിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സുരേഷ് ഗോപിയുടെ ശ്രമം വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണെന്ന് പിഎംഎ സലാം പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് സുരേഷ് ഗോപിയുടെ ഏക സിവില്‍ കോഡ് പരാമര്‍ശമെന്നും സലാം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ വലയില്‍ വീഴില്ലെന്നും സലാം വ്യക്തമാക്കി. കടുത്ത വിവേചനമാണ് കരിപ്പൂരില്‍ നിന്നുള്ള ഹാജിമാര്‍ നേരിടുന്നത്. 35000 രൂപ മാത്രമാണ് ഉംറ യാത്രയ്ക്ക് നിരക്ക്. എങ്ങനെ പരസ്യമായി കൊള്ള നടത്താന്‍ സാധിക്കുന്നുവെന്നും ടെന്‍ഡറിലെ കള്ളക്കളി പുറത്ത് കൊണ്ട് വരണമെന്നും പിഎംഎ സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏക സിവില്‍ കോഡ് വന്നിരിക്കുമെന്നും കെ റെയില്‍ വരും എന്ന് പറയുന്നത് പോലെയാവില്ല അതെന്നുമാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്. പിന്നീട് ജാതിക്കൊന്നും ഒരു പ്രസക്തിയുമുണ്ടാവില്ല. അടുത്ത തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും സുരേഷ് ഗോപി ഇന്നലെ കണ്ണൂരില്‍ പറഞ്ഞു.

Latest Stories

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്