മുസ്‌ളിം ലീഗ് ജനാധിപത്യ പാര്‍ട്ടി, തീവ്രവാദ നിലപാടില്ല: ആര്‍.എസ്.എസ്

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീം ലീഗ് തീവ്രവാദ പാര്‍ട്ടിയല്ലന്ന് ആര്‍ എസ് എസ്. മുസ്‌ളീം ലീഗിനെ തങ്ങള്‍ ജനാധിപത്യ പാര്‍ട്ടിയായാണ് കാണുന്നതെന്നും ആര്‍ എസ് എസ് പ്രാന്ത കാര്യവാഹ് ( ജനറല്‍ സെക്രട്ടറി ) പി എ്ന്‍ ഈശ്വരന്‍ വ്യക്തമാക്കി.

മുസ്‌ളീം ലീഗിന് വര്‍ഗീയ താല്‍പര്യങ്ങളുണ്ട് എന്നാല്‍ തീവ്രവാദ പാര്‍ട്ടികളുടെ നിലപാട് അതിനില്ല. മുസ്‌ളീം ലീഗിന് ആര്‍ എ്‌സ് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കേരളത്തില്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന രാഷ്ട്രീയ മാറ്റങ്ങളെ മുന്‍ നിര്‍ത്തിയാണെന്ന് പറയപ്പെടുന്നു.

ജമാ അത്ത് ഇസ്‌ളാമിയുമായി ദില്ലിയില്‍ ചര്‍ച്ച നടത്തിയിട്ടില്ല. ആര്‍എസ് എസ് നേതൃത്വവുമായി ചര്‍്ച്ചക്കെത്തിയ മുസ്‌ളീം ബുദ്ധി ജീവി സംഘത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ പ്രതിനിധികളുമുണ്ടായിരുന്നു. ജമാ അത്ത് ഇസ്‌ളാമിയുടെ തീവ്രനിലപാടുകളില്‍ മാറ്റമുണ്ടായാല്‍ മാത്രമേ അവരുമായി ചര്‍ച് നടത്തുകയുളളുവെന്നും ആര്‍ എസ് എസ് വ്യക്തമാക്കി.

ദേശ വിരുദ്ധ നിലപാടുള്ളവരുമായി ചര്‍ച്ചക്ക് തെയ്യാറാകില്ല. ജമാ അത്ത് ഇസ്‌ളാമി വര്‍ഗീയനിലപാട് തുടര്‍ന്നാല്‍ അവരുമായി ചര്‍ച്ചയുണ്ടാകില്ല. മുസ്‌ളീം ലീഗിനെ ഒരു രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍ അംഗീകരിക്കുന്നു. ലീഗിന്റെ സിറ്റിംഗ് എം എല്‍ എയുമായി വരെ മലപ്പുറത്ത് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ആര്‍ എസ് എസ് നേതാവ് പറഞ്ഞു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്