വഖഫ് ഭൂമി വിഷയത്തില്‍ ഇടതു, വലതു മുന്നണികള്‍ക്ക് വീഴ്ച്ച പറ്റി; മുനമ്പം ബിജെപി മുതലെടുക്കുകയാണെന്ന് ആരോപിച്ച് തലയൂരുന്നുവെന്ന് തലശേരി ആര്‍ച്ച്ബിഷപ് ജോസഫ് പാംപ്ലാനി

വഖഫ് ഭൂമി വിഷയത്തില്‍ സമരം ചെയ്യുന്ന മുനമ്പം നിവാസികള്‍ക്കു നീതി ലഭ്യമാക്കാന്‍ വൈകരുതെന്നു തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. നീതി നടത്തുന്നതിലെ കാലതാമസം അക്ഷന്തവ്യമായ അപരാധമാണെന്നും അദ്ദേഹം പറഞ്ഞു.

നീതി ആരുടെയും ഔദാര്യമല്ല, അവകാശമാണ്. ഒരു ജനത റവന്യൂ അവകാശങ്ങള്‍ക്കുവേണ്ടി 32 ദിവസം ഉപവാസമിരിക്കേണ്ടി വരുന്നത് ജനാധിപത്യസമൂഹത്തില്‍ സങ്കടകരമാണ്. മുനമ്പം സമരത്തെ നിര്‍വീര്യമാക്കാമെന്ന് ആരും തെറ്റിദ്ധരിക്കരുത്. മുനമ്പം ജനത ഉയര്‍ത്തിയ വിഷയം ഇവിടത്തെ ഭൂപ്രദേശത്ത് ഒതുങ്ങുന്നതല്ല.മുനപത്തെ പോരാട്ടം കേരളചരിത്രത്തിലെ നിര്‍ണായകമായ അധ്യായമാണെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.

റവ. ഡോ. ഫിലിപ്പ് കവിയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഫിലിപ്പ് വെളിയത്ത്, ഫാ. അഖില്‍ മുക്കുഴി, ജോയല്‍ പുതുപറമ്ബില്‍, അബിന്‍ വടക്കേക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. മുനന്പം ജനതയ്ക്കു നീതി നടപ്പാക്കിക്കൊടുക്കുന്നതില്‍നിന്നു സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളുണ്ടെങ്കില്‍ അതില്‍ വോട്ടുബാങ്ക് രാഷ്ട്രീയമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ലെന്നും മാര്‍ പാംപ്ലാനി

റിലേ നിരാഹാരസമരത്തിന്റെ 32-ാം ദിനമായ ഇന്നലെ പ്രദേശവാസികളായ ലിസി ആന്റണി, മീനാകുമാരി രാജേഷ്, സോഫി വിന്‍സന്റ്, ഷാലറ്റ് അലക്‌സാണ്ടര്‍, ജെയിംസ് ആന്റണി, കുഞ്ഞുമോന്‍ ആന്റണി എന്നിവര്‍ നിരാഹാരമിരുന്നു.

കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, മുന്‍ മന്ത്രിമാരായ ഡൊമിനിക് പ്രസന്റേഷന്‍, കെ.പി. രാജേന്ദ്രന്‍, എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി.

മുനമ്പം വിഷയം ബിജെപി മുതലെടുക്കാന്‍ ഉപയോഗിക്കുന്നുവെന്ന് ആക്ഷേപിക്കുന്ന ഇടതു, വലതു മുന്നണികള്‍ക്ക് ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നു വ്യക്തമാണെന്നു ജോസഫ് പാംപ്ലാനി പറഞ്ഞു.

മുതലെടുപ്പിന് ആരെങ്കിലും ശ്രമിക്കുന്നുവെന്നു മുന്‍കൂട്ടി മനസിലാക്കി ഇവിടത്തെ ജനതയ്ക്കു നീതി നടപ്പാക്കി നല്‍കേണ്ടിയിരുന്ന ഇരു മുന്നണികള്‍ക്കും വീഴ്ച സംഭവിച്ചതിലെ കുറ്റസമ്മതമായാണ് അത്തരം ആക്ഷേപത്തെ കാണുന്നത്.

ഒരു ജനതയുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരമാണു മുനന്പത്തു നടക്കുന്നത്. മുനമ്പ സമരത്തെ വര്‍ഗീയതയുടെ കണ്ണുകളോടെ കാണാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രസ്താവന ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന മന്ത്രി അബ്ദുറഹ്്മാനില്‍നിന്നു പ്രതീക്ഷിക്കുന്നതല്ലന്നും അദേഹം പറഞ്ഞു.

Latest Stories

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു