മുനമ്പത്ത് വഞ്ചന; വഖഫ് നിയമത്തിലൂടെ മാത്രം പ്രശ്നം പരിഹരിക്കപ്പെടിലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു, കേന്ദ്രമന്ത്രി പറയുന്നത് കേട്ട് ഞെട്ടിയെന്ന് സമരസമിതി കൺവീനർ ജോസഫ് ബെന്നി

വഖഫ് ഭേദ​ഗതിയിലൂടെ മാത്രം മുനമ്പത്തിന് നീതി ലഭിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. മുനമ്പത്തെ ജനങ്ങൾ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണണമെന്നും കിരൺ റിജിജു മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

“കേന്ദ്ര സർക്കാർ വഖഫ് ബില്ലിൽ കൊണ്ടുവന്ന ഏത് ഭേദഗതി പ്രകാരമാണ് മുനമ്പം പ്രശ്നം പരിഹരിക്കുകയെന്ന” മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് വഖഫ് ഭേദഗതി നിയമത്തിൽ മുനമ്പം പ്രശ്നം പരിഹരിക്കാൻ മാത്രം പ്രത്യേകിച്ചൊരു വകുപ്പുമില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞത്. വഖഫ് ഭേദഗതി നിയമത്തിലെഒരു വകുപ്പ് കൊണ്ട് മുനമ്പം പ്രശ്നം തീരുമെന്ന് പറയാനാവി​ല്ലെന്നും മുനമ്പ പ്രശ്ന പരിഹാരം ഒരു പ്രക്രിയയാണെന്നും കോടതിയിൽ കേസുമായി മു​​ന്നോട്ടുപോകേണ്ടി വരുമെന്നുമാണ് മന്ത്രി പറഞ്ഞത്.1995-ലെ വഖഫ് നിയമത്തിൽ നിന്ന് 40-ാം വകുപ്പ് എടുത്തുകളഞ്ഞതോടെ മുനമ്പം പ്രശ്നം തീരുമെന്ന് പാർലമെന്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്ര മന്ത്രി റിജിജു പറഞ്ഞിരുന്നു.

മുനമ്പം പ്രശ്‌നം തന്നെ ആഴത്തിൽ അസ്വസ്ഥതപ്പെടുത്തിയെന്നും ഉത്തരവാദിത്തപ്പെട്ട സർക്കാർ എന്ന നിലയിലാണ് നിർണായകനടപടി സ്വീകരിച്ചതെന്നും കിരൺ റിജിജു വ്യക്തമാക്കി. വിശദമായ ചർച്ചയ്ക്ക് ശേഷമാണ് ബിൽ അവതരിപ്പിച്ചത്. മുനമ്പത്തേതുപോലെ പ്രശ്‌നം ഇനി ആവർത്തിക്കില്ല. ഇനി വാക്കാൽ പ്രഖ്യാപിച്ചാൽ വഖഫ് ഭൂമിയാകില്ല. പകരം രേഖ വേണം , റിജിജു പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം കേന്ദ്രമന്ത്രി പറയുന്നത് കേട്ട് ഞെട്ടിയെന്ന് സമരസമിതി കൺവീനർ ജോസഫ് ബെന്നി പറഞ്ഞു. മുനമ്പം സമരഭൂമിയിൽ ബിജെപിയുടെ എല്ലാ നേതാക്കന്മാരും വരുകയും വഖ്ഫ് ഭേദഗതി ബില്ലിലൂടെ ഇവിടെയൊരു പരിഹാരമുണ്ടാകുമെന്ന് പറഞ്ഞിരുന്നതായും ബെന്നി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ