ഹൈക്കോടതിയുടെ താക്കീത്, മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി; വഖ്ഫ് ഭൂമി വിഷയത്തില്‍ വീണ്ടും പ്രതിസന്ധി

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് സിഎന്‍ രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കിയശേഷമായിരിക്കും തുടര്‍ നടപടിയെന്ന് അദേഹം വ്യക്തമാക്കി. കേസ് പെട്ടെന്ന് തീര്‍പ്പാക്കിയാല്‍ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കും. കമ്മീഷന്റെ പ്രവര്‍ത്തനം നിയമ പ്രകാരമാണ്. എന്‍ക്വയറി ആക്ട് പ്രകാരം തന്നെയാണ് കമ്മീഷന്‍ രൂപീകരിച്ചിട്ടുള്ളതെന്നും സര്‍ക്കാരിന്റെ വശം സര്‍ക്കാര്‍ പറയുമെന്നും ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ പറഞ്ഞു.

നേരത്തെ, കേന്ദ്ര സര്‍ക്കാരിന് അധികാരമുളള വിഷയത്തില്‍ എങ്ങനെയാണ് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുന്നതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. കമ്മീഷന്‍ മുനമ്പത്ത് നടത്തുക വസ്തുതാന്വേഷണമാണെന്നും അതിന്മേല്‍ തീരുമാനമെടുക്കുക സര്‍ക്കാര്‍ ആയിരിക്കുമെന്നും . ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

മുനമ്പം വഖ്ഫ് ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മീഷനായി നിയോഗിച്ചതിനെതിരെ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളിലാണ് സര്‍ക്കാറിന്റെ സത്യവാങ്മൂലം നല്‍കിയത്. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമോ അര്‍ധ ജുഡീഷ്യല്‍ അധികാരമോ ഇല്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. വസ്തുതകള്‍ പഠിച്ച് സര്‍ക്കാറിന് മുന്നില്‍ എത്തിക്കുക എന്നതാണ് കമ്മീഷന്റെ ചുമതല. അന്വേഷണത്തിന്റെ ഭാഗമായുള്ള ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് നിര്‍ദേശിക്കാന്‍ കമ്മീഷന് അധികാരമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സര്‍ക്കാരാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്. മുനമ്പത്ത് ഭൂമി കൈവശം വെച്ചിരിക്കുന്ന ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. അതിനാല്‍ ഈ ഘട്ടത്തില്‍ കമ്മീഷന്റെ നിയമനം ചോദ്യം ചെയ്യാന്‍ ഹരജിക്കാര്‍ക്ക് അവകാശമില്ലെന്നും കമ്മീഷന്‍ സമര്‍പ്പിക്കുന്ന റിപോര്‍ട്ടില്‍ നടപടിയെടുക്കുമ്പോള്‍ മാത്രമാണ് ചോദ്യം ചെയ്യാന്‍ അവകാശമെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ