അടിമുടി അഴിമതിയെന്ന് കെഎസ്‌യു; പിപി ദിവ്യയ്‌ക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കി മുഹമ്മദ് ഷമ്മാസ്

മുന്‍ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി കെഎസ്‌യു. കാര്‍ട്ടണ്‍ ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കോടികളുടെ കരാറുകള്‍ ലഭിച്ചതും കമ്പനി ഡയറക്ടറായ മുഹമ്മദ് ആസിഫും പിപി ദിവ്യയുടെ ഭര്‍ത്താവ് വിപി അജിത്തും കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടില്‍ നാലേക്കറോളം ഭൂമി വാങ്ങിയതും അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് ആണ് അഴിമതി ആരോപണം ഉന്നയിച്ച് പരാതി നല്‍കിയിരിക്കുന്നത്. സ്‌കൂളുകളില്‍ കുടുംബശ്രീ കിയോസ്‌ക് നിര്‍മ്മിച്ചതിലുള്‍പ്പടെയുള്ള പദ്ധതികളില്‍ വ്യാപക അഴിമതി നടന്നുവെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം ഭൂമി വാങ്ങിയതിന് പിന്നിലും കെഎസ്‌യു അഴിമതി ആരോപിക്കുന്നു.

വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയെ നേരിട്ട് കണ്ടാണ് പരാതി മുഹമ്മദ് ഷമ്മാസ് നല്‍കിയത്. തനിക്കെതിരെ നിയമനടപടി എടുക്കുമെന്ന് പറഞ്ഞ ദിവ്യ ഒരു മാസം പിന്നിട്ടിട്ടും മിണ്ടുന്നില്ലെന്നും പിപി ദിവ്യയുടെ മടിയില്‍ കനം ഉള്ളതുകൊണ്ട് ഉള്ളില്‍ ഭയമുണ്ടെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

Latest Stories

കുഞ്ഞ് നോക്കി നിൽക്കേ മരിക്കാനൊരുങ്ങിയ അമ്മ, ജീവൻ രക്ഷിച്ച് പോലീസ്; സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Asia Cup 2025: സഞ്ജുവും ജിതേഷും അല്ല, ആ താരം ഉണ്ടെങ്കിലേ ടീം വിജയിക്കൂ: ആകാശ് ചോപ്ര

'ഞാൻ വിക്കറ്റ് നേടിയിട്ടും ധോണി എന്നോട് അന്ന് കാണിച്ചത് മോശമായ പ്രവർത്തി'; തുറന്ന് പറഞ്ഞ് മോഹിത് ശർമ്മ

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതി

ഇസ്രയേല്‍ ഗാസയിലെ യുദ്ധത്തില്‍ വിജയിച്ചേക്കാം, പക്ഷേ പൊതുവികാരം ജൂത രാജ്യത്തിനെതിരാണെന്ന് ഡൊണാള്‍ഡ് ട്രംപ്

'സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല'; ആഗോള അയ്യപ്പ സംഗമത്തിൽ അതൃപ്തി പരസ്യമാക്കി വി ഡി സതീശൻ

ട്രംപിന്റെ ഉപദേശകന് മോദിയുടെ പുടിന്‍- ജിന്‍പിങ് കൂടിക്കാഴ്ച രസിച്ചില്ല; നാണക്കേടെന്ന് പീറ്റര്‍ നവാരോ; റഷ്യയ്‌ക്കൊപ്പമല്ല ഇന്ത്യ നില്‍ക്കേണ്ടത് യുഎസിനൊപ്പമെന്ന് തിട്ടൂരം

സർവകലാശാല വിസി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റണം; സുപ്രീംകോടതിയിൽ ഹർജിയുമായി ഗവർണർ

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ വിട്ടുവീഴ്ചയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാടിലുറച്ച് നേതാക്കള്‍