കോര്‍പ്പറേഷന്റെ കുടിവെള്ള പൈപ്പ് പൊട്ടരുതേയെന്നാണ് ഉറങ്ങുന്നതിനു മുമ്പുള്ള ഇപ്പോഴത്തെ പ്രാര്‍ത്ഥനയെന്ന് എം.ടി

ഉറങ്ങുന്നതിനു മുമ്പുള്ള ഏകപ്രാര്‍ത്ഥന കോഴിക്കോട് കോര്‍പ്പറേഷന്റെ കുടിവെള്ള പൈപ്പ് പൊട്ടരുതേയെന്നാണെന്ന് എം.ടി വാസുദേവന്‍ നായര്‍. കോഴിക്കോട് നഗരത്തില്‍ അടിക്കടി കുടിവെള്ളം മുടങ്ങുകയാണെന്നായിരുന്നു എം.ടിയുടെ പരാതി. ഊരാളുങ്കല്‍ സൊസൈറ്റിയെ കുറിച്ച് തോമസ് ഐസക് എഴുതിയ ജനകീയ ബദലുകളുടെ നിര്‍മ്മിതി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങായിരുന്നു വേദി. ധനമന്ത്രി തോമസ് ഐസക്, എം.എല്‍.എ, എ. പ്രദീപ് കുമാര്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരുള്‍പ്പെടെ വേദിയിലിരിക്കെയായിരുന്നു എം.ടിയുടെ പരാമര്‍ശം.

ഉറങ്ങും മുമ്പ് ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുന്നതിന് പകരം ഇപ്പോള്‍ മറ്റൊരു കാര്യമാണ്. കോര്‍പ്പറേഷന്റെ കുടിവെള്ള പൈപ്പ് പൊട്ടരുതേ എന്നാണ് പ്രാര്‍ത്ഥിക്കാറ്. 20 ദിവസത്തിലേറെ വെള്ളം കിട്ടാതിരുന്നിട്ടുണ്ടെന്നും എം.ടി വിമര്‍ശിച്ചു. സാമ്പത്തിക പ്രയാസമുണ്ടെന്നും കിഫ്ബി വഴി ധനമന്ത്രി പണം അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ മറുപടി. എം.ടിയെ പോലൊരാള്‍ ഇത്തരമൊരു കാര്യം ചൂണ്ടിക്കാണിക്കുമ്പോള്‍ ഗൗരവമായി തന്നെ ഇടപെടുമെന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.

Latest Stories

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്