മലയാളത്തിന്റെ എം.ടിക്ക് വിട

വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. മലയാളി സാഹിത്യ സിനിമ ലോകത്ത് ഇതിഹാസ തുല്യമായ സംഭവങ്ങൾ അർപ്പിച്ച എം.ടി ആരോഗ്യനില അതീവഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് അന്തരിച്ചത്. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു എം.ടി.

ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിലാണ് കഴിയുന്നത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. നിലവിൽ യന്ത്രങ്ങളുടെ സഹായമില്ലാതെ തന്നെ എംടിക്ക് ശ്വാസം എടുക്കാൻ കഴിയുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ലോക സാഹിത്യത്തിൽ മലയാളത്തിന്റെ മേൽ വിലാസമായിരുന്നു എം.ടി വാസുദേവൻ നായർ. പാലക്കാട് ജില്ലയിലെ കൂടലൂരിൽ 1933 ജൂലൈ 15 ന് ജനിച്ച എം.ടി കുട്ടികാലത്ത് തന്നെ എഴുത്ത് ആരംഭിച്ചിരുന്നു. കോളേജ് കാലഘട്ടത്തിലാണ് ആദ്യ കഥാസമാഹാരം പുറത്തിറങ്ങുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സാഹിത്യത്തിലെ ഗുരുക്കന്മാരിൽ ഒരാളായിരുന്നു എം.ടി.

20-ആം വയസ്സിൽ, കെമിസ്ട്രി ബിരുദധാരിയായപ്പോൾ, ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ നടത്തിയ ലോക ചെറുകഥാ മത്സരത്തിൽ മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥയ്ക്കുള്ള സമ്മാനം നേടി. 23-ആം വയസ്സിൽ എഴുതിയ അദ്ദേഹത്തിൻ്റെ ആദ്യത്തെ പ്രധാന നോവൽ നാലുകെട്ട് ‘The Legacy’ എന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. 1958-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. മഞ്ഞ് ( Mist ), കാലം ( Time), അസുരവിത്ത് (The Prodigal Son) എന്നിവയാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത അദ്ദേഹത്തിൻ്റെ മറ്റ് പ്രധാന നോവലുകൾ.

ധൂർത്ത പുത്രൻ ഇംഗ്ലീഷിലേക്ക് ‘The Demon Seed’ എന്നും രണ്ടാമൂഴം ഇംഗ്ലീഷിലേക്ക്’Bhima – Lone Warrior’ എന്നും വിവർത്തനം ചെയ്തു. അദ്ദേഹത്തിൻ്റെ ആദ്യകാലങ്ങളിലെ ആഴത്തിലുള്ള വൈകാരികാനുഭവങ്ങൾ എം.ടിയുടെ നോവലുകളുടെ രൂപീകരണത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മിക്ക കൃതികളും അടിസ്ഥാന മലയാള കുടുംബ ഘടനയെയും സംസ്കാരത്തെയും കേന്ദ്രീകരിച്ചുള്ളവയാണ്. അവയിൽ പലതും മലയാള സാഹിത്യ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. നാലുകെട്ട്, അസുരവിത്ത്, കാലം എന്നിവയാണ് കേരളത്തിലെ മാതൃാധിപത്യ കുടുംബത്തിലെ ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ മൂന്ന് പ്രധാന നോവലുകൾ. ഭീമസേനൻ്റെ വീക്ഷണകോണിൽ നിന്ന് മഹാഭാരതത്തിൻ്റെ കഥ പുനരവതരിപ്പിക്കുന്ന രണ്ടാമൂഴം അദ്ദേഹത്തിൻ്റെ മാസ്റ്റർപീസ് ആയി പരക്കെ അംഗീകരിക്കപ്പെടുന്നു.

മലയാള ചലച്ചിത്ര ലോകത്തും തന്റേതായ അടയാളപ്പെടുത്തലുകൾ നടത്താൻ എം.ടിക്ക് സാധിച്ചിട്ടുണ്ട്. തിരക്കഥാകൃത്തായും സംവിധായകനായും എം ടി വാസുദേവൻ നായർ മലയാള സിനിമയിൽ പേരെടുത്തു. ഏഴ് സിനിമകൾ സംവിധാനം ചെയ്യുകയും 54 ഓളം സിനിമകൾക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ ചിത്രങ്ങൾക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡുകൾ നേടി കൊടുത്തു. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് 1995-ൽ ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം അദ്ദേഹത്തിന് ലഭിച്ചു. 2005-ൽ, ഇന്ത്യയുടെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ അദ്ദേഹത്തിന് ലഭിച്ചു

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, വിധിയെഴുതുന്നത് 7 ജില്ലകൾ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്