'എംഎസ്‍സി എൽസ 3 അപകടം വരുത്തിവെച്ചത്, വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറി'; ഡിജി ഷിപ്പിംങ് അന്വേഷണ റിപ്പോർട്ട്

MSC എൽസ-3 അപകടം വരുത്തിവെച്ചതെന്ന് ഡിജി ഷിപ്പിംഗിന്റെ അന്വേഷണ റിപ്പോർട്ട്‌. വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറിയിരുന്നെന്നും കണ്ടെയ്നർ കയറ്റുമ്പോൾ തന്നെ വിഴിഞ്ഞം പോർട്ട് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കപ്പലിന്റെ ബാലസ്റ്റ് വാട്ടർ സംവിധാനം ആദ്യം തകരാറിലായി എന്നും റിപ്പോർട്ടിൽ പറയുന്നു. കപ്പലിന് അഞ്ച് ഡിഗ്രി ചെരിവുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുൻ യാത്രകളിൽ തന്നെ കപ്പലിന്റെ സ്റ്റാർബോഡ് ചെരിവ് ഉണ്ടായിരുന്നുവെന്നും കപ്പലിന്റെ സുരക്ഷാ മാനേജ്‌മെന്റ് സംവിധാനം പൂർണമായും ഫലപ്രദമല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കഠിനമായ ചരിവ് നിരവധി കണ്ടെയ്‌നർ സ്റ്റാക്കുകൾ മാറാൻ കാരണമായി. ഇത് കപ്പലിന്റെ സ്ഥിരതയെ കൂടുതൽ അപകടത്തിലാക്കി. കണ്ടെയ്നർ കയറ്റുമ്പോൾ തന്നെ വിഴിഞ്ഞം പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. കപ്പലിന് 5 ഡിഗ്രി ചെരിവ് ഈ ഘട്ടത്തിൽ ഉണ്ടായി. നാലാം നമ്പർ കാർഗോ ഹോൾഡറിൽ വെള്ളം കയറി തുടങ്ങിയിരുന്നു. കടൽക്ഷമതയെയും ബാധിക്കുന്ന നിരവധി ഘടനാപരമായ പ്രശ്നങ്ങൾ കപ്പലിനുണ്ടായിരുന്നു. കപ്പലിന്റെ കാലപ്പഴക്കവും അപകടകാരണമായി. 2016 കൂട്ടിയിടിയെ തുടർന്ന് കപ്പലിന് കേടുപാടുകൾ ഉണ്ടായിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമവും കപ്പൽ കമ്പനി നടത്തിയില്ലെന്നും അന്വേഷണം റിപ്പോർട്ടില്‍ പറയുന്നു.

2025 മെയ് 24 നാണ് എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ടത്. തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്ന് 14.3 നോട്ടിക്കൽ മൈൽ അകലെയാണ് എംഎസ്‍സി എൽസ 3 കപ്പൽ മുങ്ങിക്കിടന്നത്. കപ്പൽ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തിരുന്നു. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പൽ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേസ് എടുത്തത്. എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ ഉടമയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്. സംഭവത്തിൽ കേസെടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു അന്നത്തെ സര്‍ക്കാര്‍. കപ്പൽ കമ്പനിയായ എംഎസ്‍സിക്കെതിരെ ഇപ്പോള്‍ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമായിരുന്നു ആദ്യ തീരുമാനം.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി