ആംബുലന്‍സിന്റെ വഴി മുടക്കിയ യുവതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്; 7000 രൂപ പിഴ

കൈ അറ്റുപോയ രോഗിയുമായി വന്ന ആംബുലൻസിന്റെ വഴിമുടക്കിയ സംഭവത്തിൽ സ്‌കൂട്ടര്‍ യാത്രികയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. തുടരെ ഹോണടിച്ചിട്ടും യുവതി ആംബുലൻസിനു വഴി കൊടുക്കാതെ പോകുകയായിരുന്നു. ശനിയാഴ്ച കലൂര്‍ മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. ലൈസൻസ് ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. 5000 രൂപ പിഴയും ചുമത്തി.

കൈ അറ്റുപോയ രോഗിയുമായി ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോയതായിരുന്നു ആംബുലന്‍സ്. പോകും വഴി സ്‌കൂട്ടറിലുണ്ടായിരുന്ന സ്ത്രീ മാര്‍ഗതടസ്സം സൃഷ്ടിക്കുകയായിരുന്നു. വാഹനം തടസമാകുന്നത് കണ്ട് ആംബുലന്‍സിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന വ്യക്തി ദൃശ്യങ്ങൾ പകർത്തി.

മഹാരാഷ്ട്ര രജിസ്‌ട്രേഷൻ ഉള്ള വണ്ടിയാണ് യുവതി ഓടിച്ചിരുന്നത്. രോഗിയെ ആശുപത്രിയിൽ എത്തിച്ച ശേഷം ആംബുലൻസ് ഡ്രൈവർ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. വീഡിയോ ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെ തിരിച്ചറിയുകയായിരുന്നു.

Latest Stories

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിനിടെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു; ആചാരലംഘനം നടന്നതായിപരാതി

'കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കണം, സാങ്കേതികത പറയുകയല്ല വേണ്ടത്'; പാരിയത്ത് കാവ് ഒഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് ഹൈക്കോടതി

'സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല, അതിനുള്ള സൗകര്യങ്ങൾ ഒരുക്കും'; ആരോഗ്യമന്ത്രി കെ മുരളീധരൻ

കോംഗോയിൽ 900 ലധികം എബോള കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന

'ഈ ഒരു ഫ്രെയിമിന് പറയാൻ 5 വർഷത്തെ കഷ്ടപ്പാടിന്റെ കഥയുണ്ട്, ഉള്ളിൽ ഉരുകി പുറമെ ചിരിച്ച ദിനരാത്രങ്ങളുടെ പിൻബലം ഉണ്ട്'; അമീർ ഷാ

കാസർകോട് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ കേസ്; ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

മുഖ്യമന്ത്രിയുടെ വാഹന മോഡിഫിക്കേഷൻ പ്രഖ്യാപനം; റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: ഗൺമാൻമാരെ ചോദ്യംചെയ്യുന്നത് തടഞ്ഞു, കേസ് ഡയറി തിരുത്തിച്ചു; അജിത് കുമാർ പ്രതിയായേക്കും

ഗ്രൂപ്പ് ഘട്ടത്തിന് അവസാനം, ഇനി പ്ലേഓഫ് പോരാട്ടം; മത്സരക്രമം ഇങ്ങനെ