മുന്‍ഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയില്‍ യാത്രക്കാരുമായി സര്‍വീസ്; കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

പത്തനംതിട്ടയില്‍ പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. തിരുവല്ല ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിന് ആണ് പിഴ ചുമത്തിയിരിക്കുന്നത്. ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയിലായിരുന്നു യാത്രക്കാരുമായി സര്‍വീസ് നടത്തിയത്.

ഇതേ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. പത്തനംതിട്ട മല്ലപ്പള്ളി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ബസിന് പിഴയിട്ടത്. മുന്‍വശത്തെ പൊട്ടിയ നിലയിലുള്ള ചില്ലുമായി സര്‍വീസ് നടത്തിയ ബസിന് 250 രൂപ പിഴ അടയ്ക്കാനാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ കെഎസ്ആര്‍ടിസി ഇതുവരെ പിഴ അടച്ചിട്ടില്ല.

കെഎസ്ആര്‍ടിസി എംഡിയുടെ പേരിലാണ് നോട്ടീസ്. ഗ്ലാസ് മാറ്റിയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. നടപടി വന്നതിന്റെ അടുത്ത ദിവസം തന്നെ മുന്‍വശത്തെ ഗ്ലാസ് മാറ്റിയെന്നാണ് തിരുവല്ല കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചത്. ഈ മാസം 19 മുതല്‍ ബസുകളില്‍ പ്രത്യേക പരിശോധന മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ