ലൈസൻസ് പോലും ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിൽ വിദേശ ജോലി വാഗ്ദാനം നടത്തി തട്ടിപ്പ്, ലഭിച്ചത് അറുപത്തിനായിരത്തിൽ അധികം പരാതി

തൊടുപുഴയിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയില്‍ സ്വകാര്യ റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ഇത്തരത്തിൽ ഒരു സ്ഥാപനത്തിനും തൊടുപുഴയിൽ ലൈസെൻസ് ഇല്ല. എന്നാൽ അറുപത്തിനായിരത്തിലധികം പരാതിയാണ് സ്വകാര്യ റിക്രൂട്ട്മെന്‍റ് എന്ന പേരിൽ തട്ടിപ്പ് കാണിച്ച സ്ഥാപനത്തിന് എതിരെ വന്നിരിക്കുന്നത്. ഇങ്ങനെ തൊടുപുഴ മേഖലയിൽ ഒരു സ്ഥാപനത്തിനും ലൈസെൻസ് ഇല്ലാത്തതിനാൽ തന്നെ ആളുകൾ ചതിയിൽ വീഴാതെ സൂക്ഷിക്കണം എന്നും പോലീസ് നിർദേശം നൽകി.

ഫയര്‍ സേഫ്റ്റി ഓഫീസര്‍ മുതല്‍ 10 ലധികം തസ്തികകളില്‍ ഒഴിവുണ്ടെന്ന് കാണിച്ചാണ് ആളുകളെ ആകർഷിച്ചത്. ഇത് കണ്ട് വരുന്ന ആളുകളുടെ അടുത്ത് നിന്നും അഡ്വാൻസ് എന്ന പേരിൽ അമ്പതിനായിരും രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വാങ്ങി. എന്നാൽ നീക്കുപോക്കില്ലാതെ വന്നതോടെ ആളുകൾ പണം തിരികെ ചോദിച്ചതോടെ ഉടമ മുങ്ങി.

കേസുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. നിരവധി അനവധി സ്ഥാപനങ്ങളാണ് ഇത്തരം തട്ടിപ്പുകൾ നടത്തിയത് ഈ അടുത്ത കാലത്തായി.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ