കൂടുതല്‍ പെണ്‍കുട്ടികള്‍ മോന്‍സന്റെ പീഡനത്തിനിരയായി; പെന്‍ഡ്രൈവ് നശിപ്പിച്ചത് താനാണെന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ മാനേജര്‍ ജിഷ്ണു

മോന്‍സന്റെ പീഡനത്തില്‍ കൂടുതല്‍ പെണ്‍കുട്ടികളുണ്ടെന്ന വെളിപ്പെടുത്തലുമായി മോന്‍സന്റെ മാനേജര്‍ രംഗത്ത്. പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയത് മോന്‍സന്‍ പറഞ്ഞിട്ടാണെന്ന് മാനേജര്‍ ജിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. മോന്‍സന്റെ വീട്ടിലെ ഒളിക്യാമറകള്‍ കണ്ടെത്തിയതിന് പിന്നാലെ പെന്‍ഡ്രൈവുകള്‍ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇത് കോടതിയിലെത്തിച്ചപ്പോള്‍ മോന്‍സന്റെ നിര്‍ദ്ദേശപ്രകാരം, താനാണ് ചെയ്തത് എന്നും ജിഷ്ണു വെളിപ്പെടുത്തി. കത്തിച്ച പെന്‍ഡ്രൈവ് അവശിഷ്ടങ്ങള്‍ പലയിടത്തായി കളഞ്ഞെന്നാണ് ജിഷ്ണുവിന്റെ വെളിപ്പെടുത്തല്‍. നശിപ്പിക്കപ്പെട്ട പെന്‍ഡ്രൈവില്‍ ഉണ്ടായിരുന്നത് ഒളിക്യാമറ ദൃശ്യങ്ങളായിരുന്നോ എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ജിഷ്ണുവിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്.

2016 മുതല്‍ മോന്‍സന്‍ മാവുങ്കലിന്റെ സ്റ്റാഫാണ് ജിഷ്ണു. അക്കൗണ്ടായിരുന്ന ജിഷ്ണു പിന്നീട് മോന്‍സന്റെ മാനേജരാകുകയായിരുന്നു. പെന്‍ഡ്രൈവ് നശിപ്പിക്കാന്‍ പറഞ്ഞത് മോന്‍സനായിരുന്നുവെന്നും, ചില ഡോക്യുമെന്റ് മാത്രമാണ് അതിലെന്ന് പറഞ്ഞതിനാല്‍ പരിശോധിച്ചില്ലെന്നുമാണ് ജിഷ്ണുവിന്റെ മൊഴി. സ്ത്രീ വിഷയത്തില്‍ തന്നെ കുടുക്കാനാകില്ലെന്ന് മോന്‍സന്‍ പറഞ്ഞിരുന്നതായും, പരാതിക്കാര്‍ക്കെതിരെ കേസ് കൊടുത്തിട്ടുണെന്ന് പറഞ്ഞെന്നും ജിഷ്ണു പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹത്തിനായി പണം നല്‍കിയെന്ന കാര്യം ജിഷ്ണു സമ്മതിക്കുന്നുണ്ട്. അതേസമയം സുധാകരന്‍ എത്തിയത് ചികിത്സാര്‍ത്ഥമെന്നും മറ്റു ഇടപാടുകള്‍ അറിയില്ലെന്നും ജിഷ്ണു പറഞ്ഞു. സുരക്ഷാ ജീവനക്കാര്‍ക്ക് മോന്‍സണ്‍ നല്‍കിയിരുന്നത് കളിത്തോക്കുകളാണെന്നും ഒരു ഷോയ്ക്ക് അത് അവിടെ ഇരിക്കട്ടേയെന്ന് പറഞ്ഞ ശേഷമാണ് നല്‍കിയിരുന്നതെന്നും ജിഷ്ണു പറയുന്നു. സിസിടിവി ക്യാമറകള്‍ ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും, ഒളിക്യാമറകള്‍ ഫൊറന്‍സിക് സംഘം കണ്ടെത്തിയപ്പോഴാണ് അറിഞ്ഞതെന്നും മോന്‍സന്റെ മാനേജര്‍ കൂടിയായ ജിഷ്ണു പറഞ്ഞു.

Latest Stories

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍