സദാചാര ഗുണ്ടായിസമല്ല, നാട്ടുകാരുടെ അവകാശമാണ്; ഫാറൂഖ് കോളജ് പരിസരത്തും ഭീഷണി ഫ്‌ളക്‌സ് ബോര്‍ഡുകള്‍

കോഴിക്കോട് ഫാറൂഖ് കോളജിന് മുന്നിലും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം കോളജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ പൊലീസിനെ ഏല്‍പ്പിക്കുമെന്നും രക്ഷിതാക്കളെ അറിയിക്കുമെന്നുമാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.

ഫാറൂഖ് കോളേജ് ഏരിയാ ജാഗ്രതാ സമിതി എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രദേശത്തെ കോളജ്, സ്‌കൂള്‍ സമയം കഴിഞ്ഞതിന് ശേഷവും അവിടെ തമ്പടിക്കുന്ന വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക. ചിലര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗം നടത്തുന്നതായും സദാചാര മര്യാദയില്ലാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പെരുമാറുകയും, തമ്മില്‍ പരസ്പരം ആക്രമത്തില്‍ ഏര്‍പ്പെടുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ആയതിനാല്‍ വ്യക്തമായ കാരണങ്ങളില്ലാതെ 5 മണിക്ക് ശേഷം കോളേജ് പരിസരത്ത് കുട്ടികളെ കാണാന്‍ ഇടയായാല്‍ നാട്ടുകാര്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതും രക്ഷിതാക്കളെ വിളിച്ച് ഏല്‍പ്പിക്കുന്നതുമാണ്. ഇത് സദാചാര ഗുണ്ടായിസമല്ല. വളര്‍ന്നു വരുന്ന കുട്ടികളും കുടുംബവുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ എന്നും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്.

കോളജ് ഗേറ്റിന് മുന്നിലായി ഇത്തരത്തില്‍ മൂന്ന് ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നേരത്തെ മലപ്പുറം മമ്പാട് എംഇഎസ് കോളേജിന് മുന്നിലും സമാന രീതിയിലുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കോളജ് സമയത്തിന് ശേഷവും വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരിസരത്ത് തുടരുന്നത് നാട്ടുകാര്‍ക്ക് അലോസരമുണ്ടാക്കുന്നു എന്നാണ് പൗരസമിതിയുടെ പേരില്‍ സ്ഥാപിച്ചിരുന്ന ഫ്‌ലെക്‌സ് ബോര്‍ഡില്‍ എഴുതിയിരുന്നത്. വൈകിട്ട് അഞ്ച് മണിക്ക് ശേഷവും പ്രദേശത്ത് വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നാല്‍ കൈകാര്യം ചെയ്യുമെന്നും ഭീഷണിയുണ്ടായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ