മോദി വീണ്ടും കേരളത്തിലേക്ക്; കെ സുരേന്ദ്രന്റെ പദയാത്രയിലെ അമളികളുടെ ക്ഷീണം തീര്‍ക്കാന്‍ മോദിയെ ഇറക്കി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 27ന് തിരുവനന്തപുരത്താണ് ബിജെപി പദയാത്രയുടെ സമാപന സമ്മേളനം. കേരള പദയാത്രയുടെ ശോഭ വിവാദങ്ങളിലൂടെ മങ്ങിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവന്നു സമാപന സമ്മേളനം ഉഷാറാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതാക്കള്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. സമ്മേളനം ഉദ്ഘാടനം ചെയ്തു ഒരു മണിക്കൂര്‍ സമയം പ്രധാനമന്ത്രി സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും തിരുവനന്തപുരം ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷും അറിയിച്ചു.

ജനുവരി 27ന് കാസര്‍കോഡ് നിന്നാരംഭിച്ച പദയാത്ര 19 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് തിരുവനന്തപുരത്തെത്തുക. കേന്ദ്രമന്ത്രിമാരും ബിജെപി കേന്ദ്ര സംസ്ഥാന നേതാക്കളും പങ്കുചേര്‍ന്ന പദയാത്ര കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഘാടനത്തിലെ വീഴ്ചകള്‍ മൂലം ചര്‍ച്ചയായിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്റെ പദയാത്രയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തെ വിമര്‍ശിക്കുന്ന പ്രചരണ ഗാനം ഉള്‍പ്പെട്ടത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ബിജെപിയ്ക്കുള്ളിലെ വടംവലികളും കെ സുരേന്ദ്രനെതിരായ ചരടുവലിയുമാണ് പൊതുമധ്യത്തില്‍ പാര്‍ട്ടിയെ അപഹാസ്യമാക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നു. തന്റെ പദയാത്രയില്‍ കേന്ദ്രനേതൃത്വത്തെ വിമര്‍ശിക്കുന്ന പാട്ട് പാര്‍ട്ടിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ വന്നതിനെ തുടര്‍ന്ന് പരാതിയുമായി കെ സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തേയും സമീപിച്ചിരുന്നു.

ബിജെപി ഐടി സെല്‍ ചെയര്‍മാന്‍ എസ് ജയശങ്കറിനെ മാറ്റണമെന്ന് കേന്ദ്രനേതൃത്വത്തോട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നേതൃത്വത്തെ വിമര്‍ശിക്കുന്ന ഗാനം പാര്‍ട്ടി പേജില്‍ വന്നത് മനപ്പൂര്‍വം ചെയ്തതാണോ എന്ന് സംശയിക്കുന്നെന്ന് കെ സുരേന്ദ്രന്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. പദയാത്ര പൊന്നാനിയില്‍ എത്തിയപ്പോഴാണ് അമളി പറ്റിയത് ശ്രദ്ധയില്‍ പെട്ടത്. കേന്ദ്രസര്‍ക്കാര്‍ അഴിമതിക്ക് പേരുകേട്ടതാണെന്ന് അടക്കമുള്ള പാട്ടിലെ വരികള്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ സോഷ്യല്‍ മീഡിയയിലടക്കം പരിഹാസപാത്രമാക്കിയിരുന്നു.

പദയാത്രയില്‍ എസ്.സി എസ്ടി നേതാക്കള്‍ക്കൊപ്പം ഭക്ഷണം എന്ന പോസ്റ്റര്‍ വിവാദമായതിന് പിന്നാലെയായിരുന്നു അടുത്ത പ്രശ്‌നം യാത്രക്കിടയിലുണ്ടായത്. ആദ്യത്തേതിന്റെ ക്ഷീണം മാറും മുമ്പെയുണ്ടായ അടുത്ത വിവാദം പാര്‍ട്ടിക്കുള്ളിലും വലിയ പൊട്ടിത്തെറിക്ക് ഇടയാക്കി. ഇതോടെയാണ് കടുത്ത നടപടി വേണമെന്ന ആവശ്യവുമായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തന്നെ കേന്ദ്രനേതൃത്വത്തിന് മുന്നിലെത്തിയത്. കേരള പദയാത്രയുടെ ശോഭ വിവാദങ്ങളിലൂടെ മങ്ങിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവന്നു സമാപന സമ്മേളനം ഉഷാറാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതാക്കള്‍.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം