ആവശ്യപ്പെട്ട പണം നല്‍കാത്തത് കൊണ്ട് സ്‌കൂളുകള്‍ക്ക് പ്ലസ് ടു നിഷേധിച്ചു; പി.ജെ ജോസഫിന് എതിരെ ഗുരുതര ആരോപണവുമായി എം.എം മണി

കേരള കോണ്‍ഗ്രസ് ചെയര്‍മാനായ പി ജെ ജോസഫിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് എം എം മണി എംഎല്‍എ. ഇടുക്കിയില്‍ മൂന്ന് സ്‌കൂളുകള്‍ക്ക് പ്ലസ്ടു അനുവദിക്കാന്‍ പി ജെ ജോസഫ് പണം ആവശ്യപ്പെട്ടെന്നാണ് ആരോപണം. ജോസഫിന്റെ പാര്‍ട്ടിക്കാര്‍ക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് പ്ലസ് ടു നിഷേധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയില്‍ നടന്ന ഒരു സ്‌കൂള്‍ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് എം എം മണിയുടെ ആരോപണം.’വി എസ് അച്ചുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പി ജെ ജോസഫ് സ്‌കൂളുകള്‍ക്ക് പ്ലസ് ടു നിഷേധിച്ചത്.

സ്‌കൂളുകള്‍ ജോസഫിന്റെ പാര്‍ട്ടിക്കാര്‍ക്ക് പണം നല്‍കാത്തതായിരുന്നു പ്ലസ് ടു അനുവദിക്കാത്തതിന് പിന്നിലെ കാരണം. ഈ കാലയളവില്‍ ഇടുക്കി സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന താന്‍ ഇടപെട്ടതിനെ തുടര്‍ന്ന് വി എസിന്റെ നിര്‍ദ്ദേശപ്രകാരം സ്‌കൂളുകള്‍ക്ക് പ്ലസ് ടു അനുവദിക്കുകയായിരുന്നുവെന്നും എം എം മണി വെളിപ്പെടുത്തുന്നു.

ചില സ്‌കൂളുകള്‍ പി ജെ ജോസഫിന്റെ പാര്‍ട്ടിക്ക് പണം നല്‍കിയതായി തനിക്ക് അറിയാമെന്നും എം എം മണി ആരോപിച്ചു. മന്ത്രിയായിരിക്കെത്തന്നെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ആവശ്യപ്പെടുകയും ഇത് നിഷേധിച്ചതിന് പിന്നാലെ ആനുകൂല്യങ്ങള്‍ തടഞ്ഞെന്നുമുള്ള ഗുരുതര ആരോപണമാണ് എം എം മണിയുടേത്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ