'കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതി' എന്ന മനോഭാവമാണ് മുല്ലപ്പള്ളിയ്ക്ക്; എം.എം മണി

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മന്ത്രി എം.എം മണി. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മെച്ചപ്പെട്ട ഫലം കിട്ടുമെന്ന ഒരടിസ്ഥാനവുമില്ലാത്ത സര്‍വെ റിപ്പോര്‍ട്ട് കണ്ട് ആവേശഭരിതനായി തുള്ളിച്ചാടുകയാണ് മുല്ലപ്പള്ളിയെന്ന് മണി പറയുന്നു. അതേ അവസരത്തില്‍ അഖിലേന്ത്യ തലത്തില്‍ വന്ന എല്ലാ സര്‍വ്വേ റിപ്പോര്‍ട്ടുകളും പറയുന്നത് ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസ് തറപറ്റുമെന്നുമാണ്. അതില്‍ കെപിസിസി അധ്യക്ഷന് ഒരു പ്രയാസവുമില്ലന്നും എംഎം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എംഎം മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് മെച്ചപ്പെട്ട ഫലം കിട്ടുമെന്ന ഒരടിസ്ഥാനവുമില്ലാത്ത സര്‍വെ റിപ്പോര്‍ട്ട് കണ്ട് ആവേശഭരിതനായി തുള്ളിച്ചാടുകയാണ് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേ അവസരത്തില്‍ അഖിലേന്ത്യ തലത്തില്‍ വന്ന എല്ലാ സര്‍വെ റിപ്പോര്‍ട്ടുകളും പറയുന്നത് ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസ് തറ പറ്റുമെന്നുമാണ്.

അതില്‍ കെ.പി.സിസി. അധ്യക്ഷന് ഒരു പ്രയാസവുമില്ല. എല്‍.ഡി. എഫിന് സീറ്റ് കുറയുമെന്ന സര്‍വെ റിപ്പോര്‍ട്ടിലാണ് പുള്ളിക്കാരന് സന്തോഷം. മുല്ലപ്പള്ളിയുടെ ഈയൊരവസ്ഥ എന്തൊരു ഗതികേടാണ്. “കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതി” എന്ന മനോഭാവമാണ് മുല്ലപ്പള്ളിക്ക്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്