മേയ് 21ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ, ജി സുധാകരന്‍ പ്രോ ടേം സ്പീക്കര്‍; പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രി

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്ന കാര്യം അറിയിച്ചത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം മേയ് 29ന് ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

‘മെയ് 21-ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്താനും മെയ് 22-ന് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അംഗീകാരം കിട്ടുന്നതനുസരിച്ച് മെയ് 29-ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും.’

സഭയിലെ ഏറ്റവും മുതിര്‍ന്നയാളും അമ്പലപ്പുഴ എംഎല്‍എയുമായ മുന്‍മന്ത്രി ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിക്കുന്നതിന് തീരുമാനമായെന്നും വി ഡി സതീശന്‍ പറഞ്ഞു. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, വയോജനങ്ങള്‍ക്ക് വേണ്ടി പ്രത്യേകം വകുപ്പ്, ആശ വര്‍ക്കര്‍മാര്‍ക്കായുള്ള പ്രത്യേക പാക്കേജുകള്‍ എന്നിവയെക്കുറിച്ചെല്ലാം ആദ്യ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടത്തിയതായും തീരുമാനങ്ങള്‍ കൈക്കൊണ്ടതായും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

എന്നെ ഒരിക്കലും അനുകരിക്കരുത്, നിന്റെ ശൈലിയിൽ ടീമിനെ നയിക്കൂ; ഋതുരാജിന് എം എസ് ധോണിയുടെ ഉപദേശം

ചെന്നൈക്കായി ധോണിയുടെ അവസാന മത്സരം? ചെപ്പോക്കിൽ തലയെ കാണാൻ വമ്പൻ ആരാധക തിരക്ക്

'വന്ദേമാതരത്തിലെ ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണ്'; സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതിനെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ

'നിങ്ങൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഭാര്യയും മക്കളും പങ്കെടുത്തോ?'; വിജയ്‌യെ കടന്നാക്രമിച്ച് ഡിഎംകെ എംഎൽഎ

'പ്രതികാര നടപടിയല്ല സ്വാഭാവിക നീതി'; രക്ഷാപ്രവർത്തനത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: സർക്കാർ കൂടിയാലോചന നടത്തിയില്ല, സ്വകാര്യ ബസ് മേഖല തകർന്നു പോകുമെന്ന് ബസ് ഉടമകൾ

ആശമാരുടെ സമരം ഓണറേറിയം 21,000 രൂപയാക്കാൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ 3,000 കൂട്ടിയെന്ന് മുഖ്യമന്ത്രി, അടുത്ത ഘട്ടത്തിൽ വീണ്ടും ഉയർത്തും

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

“ജനവിധിയുടെ ചുവന്ന മുന്നറിയിപ്പ്: അഹങ്കാര രാഷ്ട്രീയം തകർത്ത സിപിഎമ്മിന്റെ ആന്തരിക പ്രതിസന്ധി”

ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി