അരിക്കൊമ്പന് അരികിൽ രക്ഷകനായി ചക്കക്കൊമ്പൻ; ദൗത്യസംഘത്തിന് വെല്ലുവിളി

മയക്കുവെടിയേറ്റ് മയങ്ങി നിൽക്കുന്ന അരിക്കൊമ്പന് അരികിലേക്ക് അക്രമകാരിയായ കാട്ടാന ചക്കക്കൊമ്പൻ എത്തിച്ചേർന്നു. ദൗത്യസംഘത്തിന് കടുത്ത വെല്ലുവിളി ഉയർത്തുകയാണ് ചക്കക്കൊമ്പന്റെ വരവ്.

കുങ്കിയാനകളെ വെച്ച് അരിക്കൊമ്പനെ വളഞ്ഞ് മെരുക്കി ലോറിയിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി. നിലവിൽ മൂന്ന് തവണയാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റിരിക്കുന്നത്.

ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ 11.55 നാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. സിമന്റ് പാലത്തിൽ വെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് മയക്കുവെടി വെച്ചത്.

വെടിയേറ്റ ആന അൽപദൂരം ഓടി മാറിയിരുന്നു. വനത്തിലേക്ക് മാറി നിൽക്കുന്ന ആന മയങ്ങിയോ എന്നുള്ള കാര്യം ഉറപ്പുവരുത്തുന്നതിനായി ആനയെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു അധികൃതർ. പിന്നീടാണ് വീണ്ടും മയക്കുവെടി വെച്ചത്.

ആദ്യത്തെ  മണിക്കൂറികൾ നിർണായകമാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ആന മയങ്ങിയെന്ന് ഉറപ്പായാൽ പരിശോധിക്കുവാൻ ആനിമൽ ആംബുലൻസ്, മെരുക്കാൻ കുങ്കി ആനകൾ, ആനയെ കൊണ്ടു പോകുവാനുള്ള ലോറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്ഥലത്ത്  ഒരുക്കിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ