"എന്റെ പിള്ളാരെ തൊടുന്നോടാ" അരിക്കൊമ്പന് രക്ഷകനായി ചക്കക്കൊമ്പൻ ; ട്രോൾ മഴയുമായി സോഷ്യൽ മീഡിയ

മയക്കുവെടിയേറ്റ മയങ്ങി നിൽക്കുന്ന അരിക്കൊമ്പന് അരികിലേക്ക് എത്തിച്ചേർന്ന ചക്കക്കൊമ്പൻ ദൗത്യ സംഘത്തിന് വെല്ലുവിളി ഉയർത്തി. എന്നാൽ സോഷ്യൽ മീഡിയക്ക് ആ വരവ് ചാകരയായിരുന്നു. അരിക്കൊമ്പനേയും ചക്ക കൊമ്പനേയും വെച്ച് നിരവധി ട്രോളുകളും മീമുകളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

മയക്കുവെടിയേറ്റ് മയങ്ങി നിൽക്കുന്ന അരിക്കൊമ്പന് അരികിലേക്ക് അപ്രതീക്ഷിതമായാണ് അക്രമകാരിയായ കാട്ടാന ചക്കക്കൊമ്പൻ എത്തിച്ചേർന്നത്. ദൗത്യ സംഘത്തിന് കടുത്ത വെല്ലുവിളി ഉയർത്തിയായിരുന്നു ചക്കക്കൊമ്പന്റെ വരവ്.

കുങ്കിയാനകളെ വച്ച് അരിക്കൊമ്പനെ വളഞ്ഞ് മെരുക്കി ലോറിയിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി. നിലവിൽ മൂന്ന് തവണയാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റിരിക്കുന്നത്.

ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ 11.55 നാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. സിമന്റ് പാലത്തിൽ വെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് മയക്കുവെടി വെച്ചത്.

Latest Stories

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ