അരികൊമ്പനെ തളയ്ക്കാന്‍ കോന്നി സുരേന്ദ്രനും കുഞ്ചുവും ഇന്നെത്തും; സ്റ്റേ ചെയ്തിട്ടും മുന്നൊരുക്കങ്ങളുമായി വനം വകുപ്പ്

ഓപ്പറേഷന്‍ അരികൊമ്പന്‍ ഹൈക്കോടതി സ്‌റ്റേ ചെയ്‌തെങ്കിലും ദൗത്യത്തിന്റെ മുന്നൊരുക്കങ്ങള്‍ തുടര്‍ന്ന് വനം വകുപ്പ്. അരിക്കൊമ്പനെ തളയ്ക്കാനുള്ള രണ്ട് കുങ്കിയാനകള്‍ ഇന്നെത്തും. കോന്നി സുരേന്ദ്രനും കുഞ്ചുവുമാണ് ഇന്ന് എത്തുന്നത്.

അരിക്കൊമ്പനെ പിടികൂടുന്നത് താല്‍ക്കാലികമായി തടഞ്ഞെങ്കിലും ആനയെ നിരീക്ഷിക്കുന്നതടക്കമുള്ള നടപടികള്‍ തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം. അരിക്കൊമ്പനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കാനാണ് നീക്കം.

ഇതിന്റെ ഭാഗമായി ജില്ലയില്‍ കാട്ടാന ആക്രമണത്തിന് ഇരയായവരുടെ കണക്കെടുത്ത് സമര്‍പ്പിക്കാനൊരുങ്ങുകയാണ്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്ന് അനുകൂല സമീപനമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

മറിച്ചായാല്‍ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി അരികൊമ്പന്‍ മിഷന്‍ നീട്ടി വയ്ക്കാന്‍ ഉത്തരവിട്ടത്. 29 ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ