തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ രണ്ട് വയസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ കാണാതായത് ഇന്ന് രാവിലെയാണ്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ല എന്നായിരുന്നു മാതാപിതാക്കളുടെ പരാതി.
ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് എം വിൻസെന്റ് എംഎൽഎ ആരോപിച്ചു.