നിർഭയ കേന്ദ്രത്തിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവം; കാണാതായവരിൽ പോക്സോ കേസ് അതിജീവിതയും, അന്വേഷണത്തിന് നാല് സംഘം

പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ പെൺകുട്ടികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്. അന്വേഷണത്തിന് നാല് സംഘങ്ങൾക്ക് രൂപം നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അതേസമയം മൂന്ന് ദിവസം മുമ്പും ഈ കുട്ടികളെ കാണാതായിരുന്നു. തുടർന്ന് കണ്ടെത്തി സഖി സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

നിർഭയ കേന്ദ്രത്തിൽ നിന്നും 3 പെൺകുട്ടികളെയാണ് കാണാതായിരുന്നത്. കുട്ടികൾ എവിടെ പോയിട്ടുണ്ടെന്നത് വ്യക്തമായിട്ടുണ്ടെന്ന് പാലക്കാട് എസ് പി ആർ. ആനന്ദ് അറിയിച്ചു. രാവിലെ പ്രത്യേക റിവ്യൂ മീറ്റിങ്ങ് നടത്തി പുരോഗതി വിലയിരുത്തിയെന്നും എസ് പി പറഞ്ഞു. അതേസമയം പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് കുട്ടികളെ കണ്ടെത്താൻ പരിശോധന നടക്കുന്നത്.

ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കുട്ടികൾ താമസിച്ചിരുന്ന സ്ഥാപനത്തിന് സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ എന്നിവ ശേഖരിച്ചാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് നിർഭയ കേന്ദ്രത്തിൽ നിന്നും 3 പെൺകുട്ടികളെ കാണാതാകുന്നത്. ഇവരിൽ 2 പേർക്ക് 17 വയസും ഒരാൾക്ക് 14 വയസുമാണ് പ്രായം. ഒരാൾ പോക്സോ അതിജീവിതയുമാണ്. കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും പുറത്ത് ചാടുകയായിരുന്നു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി