പെരുമ്പാവൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്; പെണ്‍കുട്ടികളെ കണ്ടെത്തിയത് പാലക്കാടെന്ന് സൂചന

എറണാകുളം പെരുമ്പാവൂരില്‍ നിന്ന് കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കാണാതായ വിദ്യാര്‍ത്ഥിനികളെ പാലക്കാട് നിന്ന് കണ്ടെത്തിയതായാണ് സൂചന. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ രണ്ട് പെണ്‍കുട്ടികളെയാണ് കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുള്ളത്.

പെരുമ്പാവൂര്‍ പാലക്കാട്ടുതാഴം ഒന്നാംമൈല്‍ സ്വദേശികളായ വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസ് പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്്. കാണാതായ വിദ്യാര്‍ത്ഥിനികള്‍ ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. ഇരുവരും സ്‌കൂള്‍ കഴിഞ്ഞാല്‍ ട്യൂഷനും കഴിഞ്ഞാണ് പതിവായി വീട്ടിലേക്ക് വന്നിരുന്നത്.

എന്നാല്‍ തിങ്കളാഴ്ച പതിവ് സമയം കഴിഞ്ഞും കുട്ടികള്‍ വീട്ടിലെത്താതിരുന്നതോടെ കുടുംബാംഗങ്ങള്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ പാലക്കാട് നിന്ന് കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനികളില്‍ ഒരാളെ വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരും വീട്ടില്‍ പോകാതിരുന്നതാണ്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്