‘മദ്യം കുടിക്കില്ലെന്ന് മന്ത്രിമാര്‍ പ്രതിജ്ഞ ചൊല്ലി കൊടുക്കും, ആളുകളെ കൊണ്ട് കുടിപ്പിക്കും'; അതാണ് സര്‍ക്കാര്‍ നയമെന്ന് കെ മുരളീധരന്‍

സര്‍ക്കാര്‍ നിയന്ത്രിച്ചാല്‍ ലഹരി നിയന്ത്രിക്കാന്‍ കഴിയുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. മദ്യം കുടിക്കില്ലെന്ന് മന്ത്രിമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കമെന്നും എന്നിട്ട് ആളുകളെ കൊണ്ട് കുടിപ്പിക്കുമെന്നും അതാണ് സര്‍ക്കാര്‍ നയമെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. അതേസമയം ഇന്ന് കേരളത്തില്‍ ലഹരി വ്യാപകമായതിന്റെ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേട് തന്നെയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

എക്‌സൈസിനെയും പൊലീസിനെയും നോക്കുകുത്തിയാക്കിക്കൊണ്ട് സർക്കാർ ലഹരി മാഫിയയെ കയറൂരി വിട്ടുവെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. അതിന്റെ ഭാഗമാണ് മദ്യത്തിന് ഇന്ന് കൊടുക്കുന്ന പ്രാധാന്യമെന്നും സര്‍ക്കാരിന്റെ മദ്യനയം ജനങ്ങളെ ദ്രോഹിക്കുന്നതാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

ഒന്നാം തിയതിയും അവധിയില്ല. കുടിക്കേണ്ടവര്‍ക്ക് ഇഷ്ടം പോലെ കുടിക്കാമെന്നാണ് സര്‍ക്കാര്‍ നയം. മദ്യം കുടിക്കില്ലെന്ന് മന്ത്രിമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും, എന്നിട്ട് ആളുകളെ കൊണ്ട് കുടിപ്പിക്കും. അതാണ് സര്‍ക്കാര്‍ നയം. അതാണ് ഞങ്ങള്‍ ആദ്യമേ തന്നെ പറഞ്ഞത്, ഇന്ന് കേരളത്തില്‍ ലഹരി വ്യാപകമായതിന്റെ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേട് തന്നെയാണെന്നും കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലം ഇവരെ കയറൂരി വിട്ടതിന്റെ ദുരന്തമാണെന്നും കെ മുരളീധരൻ വിമർശിച്ചു.

അതേസമയം ഇന്നലെയാണ് 2025-26 വർഷത്തെ കരട് മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ടൂറിസം മേഖലകളിൽ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്ക് ഡ്രൈഡേയിൽ മദ്യം നൽകാം എന്നതാണ് പുതിയ നയം. വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകൾക്കാണ് ഇളവ്.

മദ്യം നൽകുന്നതിന് ചടങ്ങുകൾ മുൻകൂട്ടി കാണിച്ച് എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. ബാർ തുറക്കരുതെന്നും ചടങ്ങിൽ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിർദേശം. അതേ സമയം ബീവറേജിനും ബാറുകൾക്കും ഡ്രൈഡേ തുടരും. ബാറുകളുടെ വാർഷിക ലൈസൻസ് തുക 35 ലക്ഷം എന്നതിൽ മാറ്റമില്ല. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം നൽകാം. ഇതിനായി യാനങ്ങൾക്ക് ബാർലൈസൻസ് നൽകും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയിൽ മാറ്റമില്ല. ആരാധനാലയങ്ങളിൽനിന്നും വിദ്യാലയങ്ങളിൽനിന്നും 400 മീറ്ററാണു കള്ളുഷാപ്പുകളുടെ ദൂരപരിധി.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി