'ശബരിമല സ്വർണകൊള്ളയിൽ മന്ത്രിമാർക്കും പങ്ക്, അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ആരും രക്ഷപ്പെടില്ല'; രമേശ് ചെന്നിത്തല

ശബരിമല സ്വർണകൊള്ളയിൽ മന്ത്രിമാർക്കും പങ്കെന്ന് കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. മന്ത്രിമാർക്കും, മുൻ മന്ത്രിമാർക്കും സ്വർണകൊള്ളയിൽ പങ്കുണ്ട് എന്നാണ് തങ്ങൾക്ക് കിട്ടിയ വിവരം എന്ന് പറഞ്ഞ രമേശ് ചെന്നിത്തല അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ആരും രക്ഷപ്പെടില്ല എന്നും കൂട്ടിച്ചേർത്തു.

നിയമനത്തിന് മുന്നിൽ എല്ലാവരും സമന്മാർ ആണെന്നും രമേഷ് ചെന്നിത്തല വ്യക്തമാക്കി. ഞങ്ങൾ 100 സീറ്റോടുകൂടി അധികാരത്തിൽ വരും. 10 വർഷത്തെ എൽഡിഎഫ് ഭരണം മടുത്തു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ഈ ഗവൺമെന്റ് പോകണമെന്ന് ജനം ആഗ്രഹിക്കുന്നു. അതിൽ നല്ലൊരു ശതമാനം കമ്മ്യൂണിസ്റുകാരുമുണ്ട്.

നൂറു സീറ്റെന്ന് യുഡിഎഫ് മുന്നോട്ട് വച്ചപ്പോൾ കടത്തിവെട്ടാനാണ് മുഖ്യമന്ത്രി 110 എന്ന് അടിച്ചത്. പരാജിതർ എപ്പോഴും ഇങ്ങനെ പറയാറുണ്ട്. ഞങ്ങൾ എല്ലാ ടെസ്റ്റും ജയിച്ചു. ഞങ്ങൾ അധികാരത്തിൽ വരും അതിൽ ഒരു മാറ്റവുമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം ശബരിമല സ്വർണക്കൊള്ള കേസ് തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിൽ ഒതുക്കാൻ നോക്കണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പ്രതികരിച്ചു. ദേവസ്വം ബോർഡ് ഭരണകർത്താക്കൾ വിചാരിച്ചാൽ മാത്രം ഇത്രയും സ്വർണം കടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നും കേസിൽ തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കേണ്ടെന്നും കെ മുരളീധരൻ വിമർശനം ഉന്നയിച്ചു.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ