ആരോഗ്യവകുപ്പിനെതിരേ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം സ്വകാര്യ കുത്തകകള്‍ക്ക് വേണ്ടിയെന്ന് മന്ത്രി വീണ ജോര്‍ജ്; തനിക്ക് ഒരു പൊലീസ് സന്നാഹവും വേണ്ട, പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടെയുണ്ട്

ആരോഗ്യവകുപ്പിനെതിരേ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങള്‍ സ്വകാര്യ ആരോഗ്യമേഖലയില്‍ നിക്ഷേപം നടത്തിയ കുത്തകകള്‍ക്ക് വേണ്ടിയാണെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജ്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാപ്പിഴവുകള്‍ ആരും റിപ്പോര്‍ട്ട്ചെയ്യുന്നില്ലെന്നും അതിനെതിരേ ആരും ശബ്ദിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. തനിക്ക് ഒരു പോലീസ് സന്നാഹവും വേണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്റെ കൂടെയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ആരോഗ്യ മേഖലയെ ആശ്രയിക്കുന്നത് സാധാരണക്കാരാണ്. നിസ്സാഹായരായവരാണ് അവര്‍. അവര്‍ക്ക് പൂര്‍ണമായ ചികിത്സ ലഭ്യമാകണം. അങ്ങനെ ലഭ്യമാകാത്ത ആര്‍ക്കെതിരേയും നടപടിയുണ്ടാകണം. സ്വകാര്യ ആരോഗ്യ മേഖലയെ കുത്തകകള്‍ വിലയ്ക്ക് വാങ്ങി. അവര്‍ക്കു വേണ്ടിയാണ് പ്രതിപക്ഷം സമരം നടത്തുന്നതെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. ആരോഗ്യവകുപ്പിനെതിരേയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേയുമാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം കടുപ്പിച്ചതോടെയാണ് തനിക്ക് പൊലീസ് സന്നാഹത്തിന്റെ ആവശ്യമില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടെയുണ്ടെന്നും മന്ത്രി പറഞ്ഞത്. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മന്ത്രിയുടെ വസതിയില്‍ റീത്ത് വെച്ചിരുന്നു.

പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ മന്ത്രി വീണാ ജോര്‍ജും സിപിഎം നേതാക്കളും പ്രതിരോധവുമായി രംഗത്തെത്തി. നല്ല രീതിയില്‍ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. സ്വകാര്യ കുത്തകകള്‍ക്ക് വേണ്ടിയാണ് പ്രതിപക്ഷം സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ പ്രതിഷേധം നടത്തുന്നതെന്നാണ് ആരോഗ്യമന്ത്രിയും സിപിഎമ്മും ആരോപിക്കുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ പ്രശ്നങ്ങള്‍ നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തോ എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. പിന്നാലെ പത്തനംതിട്ട ജില്ലയില്‍ ആരോഗ്യവകുപ്പ് നടപ്പാക്കിയ വിവിധ വികസനപദ്ധതികളും മന്ത്രി എണ്ണിപ്പറഞ്ഞു. ‘പത്തുവര്‍ഷം മുന്‍പ് ജില്ലാ ആശുപത്രിയില്‍ ഹൃദ്രോഗ വിഭാഗമുണ്ടായിരുന്നോ, റാന്നിയിലും കോലഞ്ചേരിയിലും ആശുപത്രി കെട്ടിടം, കോന്നി മെഡിക്കല്‍ കോളേജ്, നഴ്‌സിങ് കോളേജ് എന്നിവയെല്ലാം ഏത് കാലത്താണ് നടന്നത് എന്ന് മന്ത്രി ചോദിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ