നേമത്തെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി. ശിവൻകുട്ടി; മറ്റൊരു ദിവസമാകാമെന്ന് രാജീവ് ചന്ദ്രശേഖർ

നേമത്തെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി.ശിവൻകുട്ടി. രാജീവ് ചന്ദ്രശേഖർ തയ്യാറാണെങ്കിൽ 29-ന് രാവിലെ 10 മുതൽ ഉച്ചവരെ പൂജപ്പുര മൈതാനത്ത് സംവാദം നടത്താമെന്ന് വി.ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ, 29-ന് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതിനാൽ ആ ദിവസം പറ്റില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത് മുൻകൂട്ടി കണ്ടാണ് ശിവൻകുട്ടി സംവാദത്തിനു ക്ഷണിച്ചത് എന്നും 29-ന് സംവാദത്തിനു ക്ഷണിച്ചത് ശിവൻകുട്ടിയുടെ അടവാണെന്നും മറ്റൊരു ദിവസമാകാമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ മറുപടി.

ശിവൻകുട്ടി ആളുകളെ വിഡ്ഢിയാക്കുകയാണ്. മറ്റൊരുദിവസം തീരുമാനിച്ചാൽ തീർച്ചയായും വികസനസംവാദത്തിന് തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Latest Stories

'കേരളത്തിലെ എല്‍ഡിഫ് സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തില്‍'; കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി പിന്തുണയ്ക്കുന്ന എല്‍ഡിഎഫിനെയാണെന്ന് രാഹുല്‍ ഗാന്ധി

'പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും, ബാക്കി ജനം തീരുമാനിക്കട്ടെ'; സ്ഥലവും സമയവും തീരുമാനിക്കാന്‍ മുഖ്യമന്ത്രിയോട് സതീശന്‍; സംവാദത്തിന് ഏറ്റവും നല്ല വേദി നിയമസഭ, അവിടെ നിന്ന് ഒളിച്ചോടിയവരുടേതാണ് വെല്ലുവിളിയെന്ന് പിണറായി

എന്നാല്‍ ഇനി സംവാദമായാലോ, സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി; എല്‍ഡിഎഫ് റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ച് വികസനത്തില്‍ സംവാദത്തിന് മുഖ്യമന്ത്രിയുടെ ക്ഷണം

IPL 2026: 'വിരമിച്ച ഇതിഹാസങ്ങൾ ഐപിഎൽ ഭരിക്കുന്നു'; വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും തകർപ്പൻ പ്രകടനത്തിൽ ആരാധകർ ആവേശത്തിൽ

ഇറാഖ് ജനതയുടെ പിന്തുണയ്ക്ക് നന്ദി; സന്ദേശവുമായി മുജ്തബ ഖമനയി

ഇറാൻ ആക്രമണം; കുവൈറ്റിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നു; പശ്ചിമേഷ്യയിലേക്ക് സൈനികരെ എത്തിച്ചേക്കും

പരാജയം ഉറപ്പായതോടെ മുഖ്യമന്ത്രിയുടെ സമനില തെറ്റി, സിപിഎമ്മും ബിജെപിയും തമ്മിൽ ഒത്തുകളിക്കുന്നു; കോൺഗ്രസിന്റെ ശേഷി എന്താണെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസിലാകും: കെ. സി. വേണുഗോപാൽ

ബിജെപി വന്നാൽ നിങ്ങൾക്ക് മാംസമോ മുട്ടയോ കഴിക്കാനാകില്ല; കലാപം പ്രേരിപ്പിച്ചാണ് അവർ അധികാരത്തിലെത്തിയത് : മമത ബാനർജി

പാലക്കാട് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് ഭീഷണി, ഇത് സ്ത്രീകൾ ഗൗരവത്തോടെ കാണണം; കേരളത്തിന് പുറത്ത് കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഒന്നിച്ചാണെന്ന് മോദി