മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവ് അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ അടുത്ത ബന്ധുവിന് നിയമനം. സഹോദരി ഭർത്താവ് ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. എന്നാൽ ഡിസിസി ജനറൽ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വാദം.

കണ്ണൂർ ഉളിക്കൽ സ്വദേശി ബെന്നി തോമസിനാണ് നിയമനം. കണ്ണൂർ ഡിസിസി സെക്രട്ടറി കൂടിയാണ് ബെന്നി. പാർട്ടി ഭാരവാഹികളായ നിരവധി പേരുടെ അപേക്ഷ തള്ളിയാണ് സഹോദരി ഭർത്താവിന്റെ നിയമനം. മന്ത്രിയുടെ സഹോദരി ഭർത്താവ് ബെന്നി തോമസിന്റെ നിയമനം ബന്ധു നിയമനമാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചരണം ഇടത് കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും ഉളിക്കൽ മണ്ഡലം പ്രസിഡന്റ്‌, ഡി സി സി ജനറൽ സെക്രട്ടറി, ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ തുടങ്ങി വർഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം ബെന്നിക്ക് ഉണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്.

അതേസമയം ഇടതുസർക്കാരിന്റെ കാലത്ത് മന്ത്രിമാർ ബന്ധുക്കളെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിൽ കടുത്ത വിമർശനമാണ് യുഡിഎഫ് നേതാക്കൾ ഉയർത്തിയിരുന്നത്. പികെ ശ്രീമതിയും ഇ പി ജയരാജനും കെ ടി ജലീലും നടത്തിയ ബന്ധുനിയമനത്തിന് സമാനമാണ് വൈദ്യുതി മന്ത്രിയുടെ സഹോദരി ഭർത്താവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയത് എന്നാണ് വിമർശനം.

Latest Stories

കൊച്ചിയിൽ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെ ഉണ്ടായ ആക്രമണം; ഒന്നാം പ്രതി ക്രിമിനൽ പശ്ചാത്തലമുള്ളയാൾ, ബിസിനസ് ഇടപാടുകളിൽ ദുരുഹതയെന്ന് ഡിസിപി

'നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല, മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്'; വി മുരളീധരനെ വിമർശിച്ച് എ എ റഹീം

യുദ്ധത്തിന്റെ മറവിൽ മറച്ചുവെക്കപ്പെട്ട മനുഷ്യാവകാശ ദുരന്തങ്ങൾ : ഐക്യരാഷ്ട്രസഭയുടെ ലൈംഗികാതിക്രമ ബ്ലാക്ക്‌ലിസ്റ്റിൽ ഇസ്രായേലും റഷ്യയും

യുക്രെയ്‌നിലെ റഷ്യൻ മിസൈൽ ആക്രമണത്തിൽ 10 മരണം; 600-ലധികം മിസൈലുകൾ പ്രതിരോധിച്ചതായി യുക്രൈൻ

കാലവർഷം ഉടൻ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്, എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകി

അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവച്ചു; നാലുമണിക്ക് അമിത് ഷായുമായി കൂടിക്കാഴ്ച

മാസപ്പടി കേസ്; വീണയ്ക്ക് വെള്ളിയാഴ്ച വരെ ഇഡി നോട്ടീസ് അയക്കില്ല, ഹൈക്കോടതി ഉത്തരവിന് ശേഷം നടപടി

ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി ഡസ്കിലിട്ട് കൊടുത്ത് വി മുരളീധരൻ എംഎൽഎ; സമൂഹ മാധ്യമങ്ങളിൽ വിമർശനം

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

രൂപയുടെ വീഴ്ചയും ഇന്ത്യൻ വളർച്ചയുടെ മിഥ്യാഭ്രമവും