13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി മന്ത്രി കെ.എം ഷാജി; ഒമ്പതാം നമ്പർ ചെന്നിത്തലയ്ക്ക്

നിർഭാ​ഗ്യമെന്ന പഴിയിൽ ആരും വാങ്ങാതിരുന്ന 13ാം നമ്പർ കാർ ചോദിച്ച് വാങ്ങി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജി. മന്ത്രിമാർക്ക് കാർ അനുവദിച്ച സമയത്ത് പതിമൂന്നാം നമ്പർ കാർ ആരും വാങ്ങാൻ തയ്യാറായിരുന്നില്ല.

സത്യപ്രതിജ്ഞ സമയത്ത് ഒമ്പതാം നമ്പർ കാറാണ് ഷാജിക്ക് അനുവദിച്ചിരുന്നത്. ഷാജിക്ക് മുമ്പ് അനുവദിച്ചിരുന്ന ഒമ്പതാം നമ്പർ രമേശ് ചെന്നിത്തല സ്വീകരിക്കും. ആദ്യ പിണറായിവിജയൻ സർക്കാറിന്റെ കാലത്ത് തോമസ് ഐസക്കും രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് കൃഷി മന്ത്രി പി. പ്രസാദുമാണ് 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്.

നമ്പർ 9 എടുക്കരുതെന്ന് മന്ത്രി ഷാജിയോട് ഒരു അനുയായി പറയുന്ന ദൃശ്യങ്ങൾ വൈറൽ ആയിരുന്നു. രമേശ് ചെന്നിത്തല നമ്പർ 21 നു പകരം 9 വേണം എന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കെ. എം. ഷാജി 13 നമ്പർ ചോദിച്ചു വാങ്ങിയത്.

Latest Stories

ബിജെപിയെ ഇൻസ്റ്റയിൽ തോൽപ്പിച്ചു, പിന്നാലെ കോക്രോച്ച് ജനത പാർട്ടിയുടെ എക്സ് അക്കൗണ്ടിന് പൂട്ട്; തൊട്ടുപിന്നാലെ പുതിയത് തുറന്ന് സിജെപി

'മുൻ സർക്കാരിനെ ഒഴുക്കിക്കളഞ്ഞത് ആശമാരുടെ കണ്ണീരിന്റെ പുഴ, ആശാ സമരത്തെ കണ്ടില്ലെന്ന് നടിച്ചവർക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം'; പ്രേംകുമാര്‍

'പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വിലപേശൽ'; സിന്ധുവിനെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി പൊലീസ്

സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട്ട് 12കാരൻ ജീവനൊടുക്കി

സഗൗരവം പിണറായി വിജയന്‍, പ്രോ ടേം സ്പീക്കര്‍ ജി സുധാകരന് നിറഞ്ഞ ചിരിയോടെ ഡയസിലെത്തി കൈകൊടുത്തു

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച നടപടി; അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ...; നിയമസഭയില്‍ 'മേനോന്‍' ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല, ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല; സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ച് മുന്നേറും: കെ.ടി. ജലീൽ

ജെന്‍സി പിള്ളേര്‍ ഏറ്റെടുത്ത പൊളിറ്റിക്കല്‍ മൂവ്മെന്റ്; ഇന്ത്യയിൽ തരംഗമായി കോക്രോച്ച് ജനതാ പാര്‍ട്ടി

“വന്ദേമാതരം” മുതൽ “ഭാരത് മാതാ കീ ജയ്” വരെ: ഹിന്ദുത്വ രാഷ്ട്രനിർമാണത്തിന്റെ സാംസ്കാരിക രാഷ്ട്രീയം