മന്ത്രി കെ. രാധാകൃഷ്ണന് ഫോണില്‍ വധഭീഷണി; പരാതി നൽകുമെന്ന് മന്ത്രിയുടെ ഓഫീസ്

പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി. മന്ത്രിയുടെ ഓഫീസിലെ ലാൻഡ് ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ പരാതി നൽകുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പട്ടികജാതി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഭീഷണി. പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാർ പാവങ്ങൾക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നും കെ രാധാകൃഷ്‌ണൻ ഇന്ന് രാവിലെ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഓഫീസിലേക്ക് ഭീഷണി സന്ദേശമെത്തിയത്. എസ് സി-എസ് ടി വകുപ്പിലെ ഫണ്ടുകൾ തട്ടിയെടുത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, എസ് സി- എസ് ടി ഫണ്ട്‌ തട്ടിപ്പിലെ മുഖ്യപ്രതി രാഹുലുമായി അന്വേഷണസംഘം ഇന്ന് ഡൽഹിയിലേക്ക് പോകും. രാഹുലിന്‍റെ ലാപ്‌ടോപ്പ്, ഐ ഫോൺ എന്നിവ കണ്ടെത്താനും തെളിവെടുപ്പ്‌ നടത്താനുമാണ്‌ നീക്കം. ലാപ്‌ടോപ്പിൽ സാമ്പത്തിക ഇടപാടുകളുടെ നിർണായക വിവരങ്ങളുണ്ടെന്നാണ്‌ നിഗമനം.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍